Sports

അഞ്ചാം ടെസ്റ്റില്‍ ബുമ്ര എത്തും

നാലാം ടെസ്റ്റില്‍ ബുമ്രയ്ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു

ധര്‍മശാല: മലയോര നഗരമായ ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ നാലാം ടെസ്റ്റില്‍ ഇല്ലാതിരുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കും. നാലാം ടെസ്റ്റില്‍ ബുമ്രയ്ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു.

എന്നാല്‍, ബുമ്ര എത്തുമ്പോള്‍ സ്വാഭാവികമായും പുതുമുഖം ആകാശ്ദീപ് പുറത്താകും. റാഞ്ചിയില്‍ ആകാശ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ധര്‍മശാലയിലെ അവസാന ടെസ്റ്റില്‍ ബുമ്രയും സിറാജും ഒരുമിച്ച് ഇറങ്ങും. പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് ടെറ്റ്‌സുകളില്‍ നിന്ന് 17 വിക്കറ്റ് ബുമ്ര വീഴ്ത്തിയിട്ടുണ്ട്. പരുക്കിന്‍റെ പിടിയിലായ കെ.എല്‍. രാഹുല്‍ ധര്‍മശാലയിലും കളിക്കില്ല.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ