.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂഡല്‍ഹി: ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയര്മാന് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുകയാണ് ജയ് ഷാ. ഐസിസി ചെയര്മാന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജയ് ഷായെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റും ജയ് ഷായാണ്.
നവംബറില്‍ നടക്കാനിരിക്കുന്ന ഐസിസി ചെയര്മാന് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിസിസിഐ സെക്രട്ടറിയുടെ സ്ഥാനം ഒഴിയേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഐസിസി സ്ഥാനത്തെത്തിയാല്‍ ജയ് ഷായ്ക്ക് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവയ്ക്കേണ്ടി വരും. 2021ലാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത്.