സെഞ്ചുറി നേടിയ ജോ റൂട്ടിന്‍റെ ആഹ്ലാദ പ്രകടനം

 
Sports

കാത്തിരിപ്പിന് വിരാമം; ഓസീസ് മണ്ണിൽ ജോ റൂട്ടിന് കന്നി സെഞ്ചുറി

181 പന്തുകൾ നേരിട്ട താരം 11 ബൗണ്ടറി ഉൾപ്പടെയാണ് സെഞ്ചുറി തികച്ചത്

Aswin AM

ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയൻ മണ്ണിൽ ഓസ്ട്രേലിയക്കെതിരേ കന്നി സെഞ്ചുറി പൂർത്തിയാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം താരത്തിന് 40 സെഞ്ചുറിയായി. 181 പന്തുകൾ നേരിട്ട താരം 11 ബൗണ്ടറി ഉൾപ്പടെയാണ് സെഞ്ചുറി തികച്ചത്.

2012 ഡിസംബർ 13ന് ഇന്ത‍്യക്കെതിരേ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജോ റൂട്ടിന് 13 വർഷം നീണ്ട കരിയറിൽ ഓസീസ് മണ്ണിൽ സെഞ്ചുറി അടിക്കാൻ സാധിച്ചിരുന്നില്ല. 50ന് മുകളിൽ ശരാശരിയിൽ 13,550ലേറെ റൺസുണ്ടായിട്ടും സെഞ്ചുറി നേടാൻ കഴിയാത്തതിന് താരം വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.

ബ്രിസ്ബെയ്നിലെ ഗാബയിൽ നേടിയ സെഞ്ചുറിയോടെ വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് ജോ റൂട്ട്. ഇതോടെ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും റൂട്ട് സ്വന്തം പേരിലാക്കി. എല്ലാ ഫോർമാറ്റിൽ നിന്നും 59 സെഞ്ചുറിയുണ്ട് ജോ റൂട്ടിന്.

സ്പാനിഷ് റെയ്ഡിൽ തകർന്ന് സൗദി അറേബ്യ

പി.ജെ. ജോസഫിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കാൻ സമ്മർദം

അമ്മ സംഘടനയെ പിഷാരടി നയിക്കും | Video

കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്

വനിതാ ലോകകപ്പ്: ഇന്ത്യക്ക് തോൽവി