Sports

ജൂനിയർ ഏഷ്യ കപ്പ്: ഇന്ത്യ - പാക്കിസ്ഥാൻ സമനിലയിൽ

സലാല: ജൂനിയർ ഏഷ്യ കപ്പ് ഹോക്കിയിൽ നടന്ന ഇന്ത്യ - പാക്കിസ്ഥാൻ മത്സരം സമനിലയിൽ. മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ കലാശിച്ചത്. 24–ാം മിനിറ്റിൽ ഇന്ത്യയുടെ ഷർദ നന്ദ് തിവാരി നേടിയ ഗോളിന് ബഷാറത് അലി ഗോൾ നേടി പാകിസ്ഥാന് സമനില സമ്മാനിച്ചു.

മത്സരം ആരംഭിച്ചതു മുതൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ച് ഇന്ത്യ ആക്രമിച്ച് കളിച്ചു എങ്കിലും രണ്ടു പെനാൽറ്റി കോർണറുകൾ ലഭിച്ച ഇന്ത്യയ്ക്ക് വലകുലുക്കാനായില്ല. ഇതോടെ 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്‍റുമായി ഇന്ത്യ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തും 7 പോയിന്‍റുമായി ഗോൾ ശരാശരിയുടെ ആനുകൂല്യത്തിൽ പാക്കിസ്ഥാൻ ഒന്നാമതുമെത്തി. ജപ്പാൻ, ചൈനീസ് തായ്പെയ്, തായ്‌ലൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലെന്ന് ക്യാനഡ; വിവരങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ഇന്ത്യ

ആര്യയ്ക്കും സച്ചിൻ ദേവിനും എതിരേയുള്ള പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ നിർ‌ദേശിച്ച് കോടതി

മുംബൈ സിറ്റി എഫ്‌സി ഐഎസ്എൽ ചാംപ്യൻമാർ

രോഹിത് വെമുലയുടെ ആത്മഹത്യ: പുനരന്വേഷണത്തിനു തെലങ്കാന സർക്കാർ

ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ: എച്ച്.ഡി. രേവണ്ണ അറസ്റ്റിൽ