കെയ്ൻ വില‍്യംസൺ

 
Sports

35-ാം വയസിൽ ടി20 ക്രിക്കറ്റ് മതിയാക്കി വില‍്യംസൺ

നാലു മാസത്തിനു ശേഷം ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് താരം വിരമിക്കൽ‌ പ്രഖ‍്യാപിച്ചിരിക്കുന്നത്

Aswin AM

ക്രൈസ്റ്റ്ചർച്ച്: ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ‍്യാപിച്ച് ന‍്യൂസിലൻഡ് താരം കെയ്ൻ വില‍്യംസൺ. 35-ാം വയസിലാണ് താരത്തിന്‍റെ വിരമിക്കൽ പ്രഖ‍്യാപനം. നാലു മാസത്തിനു ശേഷം ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് താരം വിരമിക്കൽ‌ പ്രഖ‍്യാപിച്ചിരിക്കുന്നത്.

ന‍്യൂസിലൻഡിനു വേണ്ടി 93 ടി20 മത്സരങ്ങൾ കളിച്ച വില‍്യംസൺ 18 അർധസെഞ്ചുറികൾ അടക്കം 2,575 റൺസ് നേടിയിട്ടുണ്ട്. വില‍്യംസന്‍റെ നേതൃത്വത്തിലുള്ള ന‍്യൂസിലൻഡ് ടീം 2021ലെ ടി20 ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ചിരുന്നു.

2024ലെ ടി20 ലോകകപ്പിൽ സെമി ഫൈനലിൽ പ്രവേശിക്കാതെ പുറത്തായതിനു പിന്നാലെ ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം വില‍്യംസൺ ഒഴിയുകയും മിച്ചൽ സാന്‍റ്നർ ഏറ്റെടുക്കുകയും ചെയ്തു.

ശബരിമല സ്വർണ കവർച്ച കേസ് അട്ടിമറിക്കാൻ നീക്കം; മുതിർന്ന ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി വി.ഡി. സതീശൻ

ആന്ധ്രാ- ഡൽഹി വിജയ് ഹസാരെ ട്രോഫി മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മാറ്റി; കോലി ആരാധകർക്ക് തിരിച്ചടി

ആഭ്യന്തര വനിത ക്രിക്കറ്റിൽ പ്രതിഫലം വർധിപ്പിച്ചു; വരുമാനം പ്രതിദിനം 50,000 രൂപയ്ക്ക് മുകളിൽ

മുനമ്പം ഭൂമി പ്രശ്നം; സിംഗിൾ ബെഞ്ച് വിധിക്കെതിരേ അപ്പീൽ നൽകി ഭൂസംരക്ഷണ സമിതി

ഫൈനൽ മത്സരത്തിനിടെ ഇന്ത‍്യൻ‌ താരങ്ങൾ പ്രകോപിപ്പിച്ചു; ഐസിസിയെ സമീപിക്കാനൊരുങ്ങി മൊഹ്സിൻ നഖ്‌വി