65 റൺസെടുത്ത് പുറത്താകാതെ നിന്ന വിഷ്ണു വിനോദ് പ്ലെയർ ഒഫ് ദ മാച്ച്.

Sports

സെയ്‌ലേഴ്‌സിനെ കീഴടക്കിയ റോയൽസിന് പോയിന്‍റ് പട്ടികയിൽ മുന്നേറ്റം

ഏരീസ് കൊല്ലം സെയിലേഴ്സ് - 20 ഓവറിൽ 126/7, ട്രിവാൻഡ്രം റോയൽസ് 17.1 ഓവറിൽ 127/3

Thiruvananthapuram Bureau

തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ 7 വിക്കറ്റിനു തോൽപ്പിച്ച ട്രിവാൻഡ്രം റോയൽസ് പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത സെയ്‌ലേഴ്‌സിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് മാത്രമേ നേടാനായുള്ളൂ. റോയൽസ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പുറത്താകാതെ 65 റൺസെടുത്ത വിഷ്ണു വിനോദാണ് പ്ലെയർ ഓഫ് ദി മാച്ച്.

സ്കോർ: ഏരീസ് കൊല്ലം സെയിലേഴ്സ് - 20 ഓവറിൽ 126/7, ട്രിവാൻഡ്രം റോയൽസ് 17.1 ഓവറിൽ 127/3

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സെയ്‌ലേഴ്‌സിന് ആദ്യ ഓവറിൽ തന്നെ വെറ്ററൻ താരം അരുൺ പൗലോസിന്‍റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ ക്യാപ്റ്റൻ വത്സൽ ഗോവിന്ദും (9) ഇൻഫോം ബാറ്റർ അഭിഷേക് ജെ. നായരും (11) കൂടി മടങ്ങിയതോടെ സെയ്‌ലേഴ്‌സ് തുടക്കത്തിൽ തന്നെ പ്രതിരോധത്തിലായി. തുടർന്നെത്തിയ ആനന്ദ് കൃഷ്ണനും (10) പിടിച്ചുനിൽക്കാനായില്ല.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അജിനാസും (22) അർജുൻ വേണുഗോപാലും (17) ചേർന്നാണ് സെയ്‌ലേഴ്‌സിനെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 29 റൺസ് കൂട്ടിച്ചേർത്തു. ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി സിജോമോൻ ജോസഫ് റോയൽസിന് നിർണായക വഴിത്തിരിവ് സമ്മാനിച്ചു. തുടർന്നെത്തിയ ഷറഫുദ്ദീനാണ് സെയ്‌ലേഴ്‌സിന്‍റെ സ്കോറിന് അൽപ്പമെങ്കിലും മാന്യത നൽകിയത്. 20 പന്തിൽ രണ്ട് ഫോറും നാല് സിക്സുമടക്കം 39 റൺസുമായി ഷറഫുദ്ദീൻ പുറത്താകാതെ നിന്നു. അവസാന ഓവറിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 23 റൺസാണ് ഷറഫുദ്ദീൻ നേടിയത്. റോയൽസിന് വേണ്ടി സിജോമോൻ ജോസഫും രാഹുൽ ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസിന്‍റെ മൂന്ന് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ വീഴ്ത്തി ബൗളർമാർ സെയ്‌ലേഴ്‌സിന് പ്രതീക്ഷ നൽകി. മൂന്ന് വിക്കറ്റിന് 21 റൺസെന്ന നിലയിൽ ഒത്തു ചേർന്ന വിഷ്ണു വിനോദും സിജോമോൻ ജോസഫും ചേർന്ന് കളി റോയൽസിന്‍റെ വരുതിയിലാക്കി. അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 106 റൺസാണ് കൂട്ടിച്ചേർത്തത്. 17 പന്തുകൾ ബാക്കിനിൽക്കെ റോയൽസ് ലക്ഷ്യത്തിലെത്തി. വിഷ്ണു വിനോദ് 65-ഉം സിജോമോൻ ജോസഫ് 37-ഉം റൺസുമായി പുറത്താകാതെ നിന്നു.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി മുൻ സൈനികൻ മരിച്ചു

ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോകവേ വാഹനാപകടം; 3 പേർ മരിച്ചു, 23 പേർക്ക് പരുക്ക്

മൂവാറ്റുപുഴ ജില്ല സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല: ചീഫ് വിപ്പ് അപു ജോൺ ജോസഫ്

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ