.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

പക വീട്ടാനുള്ളതാണ്..! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്സിക്കെതിരേ

ഐഎസ്എല്‍ ഈ സീസണില്‍ ബംഗളൂരുവും ബ്ലാസ്‌റ്റേഴ്‌സും മുഖാമുഖം വീണ്ടും. മത്സരം രാത്രി എട്ടിന്

Renjith Krishna

ബംഗളൂരു: ഇന്ന് ഒരു കണക്കുതീര്‍ക്കലിനുള്ള ദിനമാണ്. അതുണ്ടാകുമോ? കളിയുടെ അന്തസിന് ഇത്തരം കണക്കുതീര്‍ക്കലുകള്‍ക്ക് സ്ഥാനമില്ലെങ്കിലും അതു തന്നെയാണ് കായിക രംഗത്ത് പലപ്പോഴും ഉണ്ടാകുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റില്‍ ഏറ്റുമുട്ടുമ്പോള്‍ ഓസീസും ഇംഗ്ലണ്ടും ആഷസില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ബ്രസീലും അര്‍ജന്‍ീനയും ഫുട്‌ബോളില്‍ മാറ്റുരയ്ക്കുമ്പോളൊക്കെ കണക്കുതീര്‍ക്കലിന്‍റെയും അത്യന്തം വാശിയുടെയും നേരവതരണങ്ങള്‍ നാം കണ്ടിട്ടുണ്ട്.

അതുപോലെ കഴിഞ്ഞ വര്‍ഷം ഐഎസ്എല്‍ ഫുട്‌ബോള്‍ ഉടലെടുത്ത വൈരമാണ് കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരും എഫ്‌സിയും തമ്മിലുള്ളത്. അന്ന് കേരള ബ്ലാസ്റ്റേഴ്‌സിനു സംഭവിച്ച നാണക്കേടിനും ഫുട്‌ബോളിന്‍റെ പാവനതയ്ക്ക് ചേരാത്ത കാര്യങ്ങള്‍ക്കുമുള്ള കണക്കു തീര്‍ക്കാന്‍ തന്നെയാകും വുകമാനോവിച്ചും സംഘവും ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുന്നത്.

ഐഎസ്എല്‍ ഈ സീസണില്‍ ബംഗളൂരുവും ബ്ലാസ്‌റ്റേഴ്‌സും മുഖാമുഖം വീണ്ടും. മത്സരം രാത്രി എട്ടിന്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3ന് നടന്ന ഐഎസ്എല്‍ പ്ലേ ഓഫിനിടെയായിരുന്നു സംഭവം. എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്‍റെ 96ാം മിനിറ്റില്‍ ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് വിവാദമായത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒരുങ്ങുന്നതിനു മുന്‍പേ ഛേത്രി ഫ്രീകിക്കെടുത്ത് പന്ത് വലയിലെത്തിച്ചു. റഫറി ക്രിസ്റ്റല്‍ ജോണ്‍സ് ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്ച് കളിക്കാരെ തിരികെ വിളിച്ചു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കളം വിട്ടു. ഇതോടെ ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, വുകമാനോവിച്ചിനെയും ടീമിനെയും വിലക്കി. ബ്ലാസ്റ്റേഴ്‌സിന് പിഴയുമിട്ടു. സംഭവം വലിയ വിവാദമാവുകയും ആരാധകര്‍ ഇരുചേരിയിലായി പോര്‍വിളിക്കുകയും ചെയ്തു. ഈ മത്സരച്ചൂടിന്‍റെ ആവേശത്തിന് എരിവ് എന്നോണം കഴിഞ്ഞ വര്‍ഷമുണ്ടായ സംഭവം ഒന്നുകൂടി ഊതിപ്പെരുപ്പിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സിനെ ചൊടിപ്പിച്ച വിവാദ ഗോളിന്‍റെ ദൃശ്യങ്ങളും ബംഗളൂരു എഫ്‌സി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം വലിയ വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു.

സൂപ്പര്‍ കപ്പിലും ഐഎസ്എല്‍ ആദ്യ പോരാട്ടത്തിലും ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെതിരെ കളിച്ചെങ്കിലും വിലക്കു കാരണം അന്നത്തെ വിവാദനായകന്‍ ഇവാന്‍ വുകമാനോവിച്ചിന് മത്സരം നഷ്ടമായിരുന്നു. ഇന്ന് ഏവരുടെയും ശ്രദ്ധാകേന്ദ്രം വുകമാനോവിച്ച് തന്നെ.

ബ്ലാസ്‌റ്റേഴ്‌സ് ഫോമില്‍

എഫ്‌സി ഗോവയ്‌ക്കെതിരെ സ്വന്തം മൈതാനത്ത് നടന്ന കഴിഞ്ഞ മത്സരത്തില്‍ നേടിയ മിന്നും ജയം ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസമേറ്റിയിട്ടുണ്ട്. താരങ്ങള്‍ ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. അതും രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം. ആദ്യ പകുതിയില്‍ ഗോവ രണ്ടടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ നാലടിച്ച് ബ്ലാസ്റ്റേഴ്സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം ലീഗില്‍ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. 16 കളികളില്‍ ഒന്‍പത് ജയവും രണ്ട് സമനിലകളും അഞ്ച് തോല്‍വികളും ഉള്‍പ്പെടെ 29 പോയിന്‍റാണ് മഞ്ഞപ്പടയുടെ അക്കൗണ്ടിലുള്ളത്. പോയിന്‍റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാരാണ് ഐ എസ് എല്ലില്‍ പ്ലേ ഓഫിലെത്തുക.പ്രധാന താരങ്ങള്‍ പരുക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്. എന്നാല്‍ ഗോവയ്ക്കെതിരായ ജയത്തോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ടീമിനായി. കഴിഞ്ഞ മത്സരത്തില്‍ ജയിച്ചെങ്കിലും അന്ന് കളിച്ച ടീമില്‍ നിര്‍ണായക മാറ്റവുമായാകും കേരള ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരുവിനെ നേരിടുക.

സച്ചിന്‍ സുരേഷ് പരിക്കേറ്റ് സീസണില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ സീനിയര്‍ ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങ് തന്നെയാകും ബംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വല കാക്കുക. പ്രതിരോധത്തില്‍ മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്. ലെഫ്റ്റ് ബാക്കായി നവോച്ച സിങ്ങും റൈറ്റ് ബാക്കായി സന്ദീപ് സിങ്ങുമെത്തും. കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനമായിരുന്നു ഇരുവരുടേതും. മിലോസ് ഡ്രിന്‍സിച്ചാവും സെന്‍ട്രല്‍ ഡിഫന്‍സിലെ പ്രധാനി. പരുക്കിന്‍റെ പിടിയിലായിരുന്ന ക്രൊയേഷ്യന്‍ താരം മാര്‍ക്കോ ലെസ്‌കോവിച്ച് ഈ മത്സരത്തിലും കളിക്കാന്‍ സാധ്യതയില്ല. ഗോവയ്‌ക്കെതിരേ മധ്യനിരയില്‍ തിളങ്ങിയ ജീക്‌സണ്‍ സിങ്ങ്, വിബിന്‍ മോഹനന്‍, ഡൈസുകെ സകായ് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തും. കഴിഞ്ഞ മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ടായിരുന്ന മലയാളി താരം കെ.പി. രാഹുലിനെ പുറത്തിരുത്തിയേക്കും. ഈ സീസണില്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ രാഹുലിന് സാധിച്ചിട്ടില്ല. രാഹുലിന് പകരം മറ്റൊരു മലയാളി താരമായ മൊഹമ്മദ് ഐമനാകും ബംഗളൂരുവിനെതിരെ കളിക്കുക. മുന്നേറ്റ നിരയില്‍ മാറ്റമുണ്ടാകില്ല. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്‍റകോസും, ലിത്വാനിയന്‍ ക്യാപ്റ്റന്‍ ഫെഡോര്‍ ചെര്‍ണിച്ചുമാകും ആക്രമണത്തില്‍ അണിനിരക്കുക.

കഴിഞ്ഞ മത്സരത്തില്‍ ദിമി ഇരട്ട ഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍, ചെര്‍ണി, ഐ എസ് എല്ലിലെ തന്‍റെ കന്നി ഗോള്‍ സ്വന്തമാക്കിയിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സാധ്യത സ്റ്റാര്‍ട്ടിങ് ലൈനപ്പ്: കരണ്‍ജിത് സിങ് (ഗോള്‍കീപ്പര്‍), നവോച്ച സിങ്, ഹോര്‍മിപാം റൂയിവ, മിലോസ് ഡ്രിന്‍സിച്ച്, സന്ദീപ് സിങ്, ജീക്‌സണ്‍ സിങ്, വിബിന്‍ മോഹനന്‍, ഡൈസുകെ സകായ്, രാഹുല്‍ കെപി, ദിമിത്രിയോസ് ഡയമാന്‍റകോസ്, ഫെഡോര്‍ ചെര്‍ണിച്ച്.നിരവധി ആരാധകര്‍ ഇന്ന് ബംഗളൂരുവിലെത്തുന്നുണ്ട്. മഞ്ഞപ്പടയുടെ അയ്യായിരത്തിലേറെ ട്രാവലിങ് ഫാന്‍സ് കളി കാണാനെത്തുമെന്നാണു കണക്കുകൂട്ടല്‍. എന്നാല്‍, കൂടുതല്‍ പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകില്ല.

നോര്‍ത്ത് അപ്പര്‍, നോര്‍ത്ത് ലോവര്‍, സൗത്ത് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മാത്രമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇരിപ്പിടം പരിമിതപ്പെടുത്തിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവിനെ പ്രോത്സാഹിപ്പിക്കാനും നിരവധി ആരാധകരെത്തും. അതുകൊണ്ടുതന്നെ ഈ സീസണിലെ ഏറ്റവും വീറോടെയുള്ള മത്സരം ഇതാകും.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ