പി.ആര്‍. ശ്രീജേഷ് file image
Sports

പി.ആര്‍. ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാരിസ് ഒളിംമ്പിക്സിൽ രാജ്യാന്തര ഹോക്കിയിൽ ബ്രിട്ടനെതിരായ മത്സരത്തിൽ രാജ്യത്തിനായി വെങ്കല മെഡൽ നേടിയതിനു പിന്നാലെ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു

Namitha Mohanan

തിരുവനന്തപുരം: 2024 ലെ പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആര്‍. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ പാരിതോഷികമായി 2 കോടി രൂപ നൽകാനാണ് തീരുമാനിച്ചത്.

പാരിസ് ഒളിംമ്പിക്സിൽ രാജ്യാന്തര ഹോക്കിയിൽ ബ്രിട്ടനെതിരായ മത്സരത്തിൽ രാജ്യത്തിനായി വെങ്കല മെഡൽ നേടിയതിനു പിന്നാലെ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ശ്രീജേഷിനോടുള്ള ആദര സൂചകമായി ഇന്ത്യ ഹോക്കി സീനിയർ ടീമിൽ അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര്‌ ജഴ്സി പിൻവലിക്കാൻ ഹോക്കി ഇന്ത്യ തീരുമാനിച്ചിരുന്നു. മാത്രമല്ല ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനായും നിയമിച്ചിരുന്നു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി