PR Sreejesh celebrates after ensuring gold for India in Asian Games hockey. 
Sports

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളികൾക്ക് പുരസ്കാരം പ്രഖ്യാപിച്ചു

മെഡൽ ജേതാക്കളെ സംസ്ഥാന സർക്കാർ അവഗണിച്ചെന്ന് പി.ആർ. ശ്രീജേഷ് അടക്കമുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായികതാരങ്ങൾക്ക് കേരള സർക്കാർ പ്രത്യേക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മെഡൽ ജേതാക്കളെ സർക്കാർ അവഗണിക്കുന്നു എന്ന വിമർശനം ഉയർന്ന ശേഷമാണ് പ്രഖ്യാപനം.

സ്വർണ മെഡൽ നേടിയ താരങ്ങൾക്ക് 25 ലക്ഷം രൂപയാണ് നൽകുക. വെള്ളി നേടിയവർക്ക് 19 ലക്ഷം രൂപ വീതവും വെങ്കലം നേടിയവർക്ക് 12.5 ലക്ഷം രൂപയും നൽകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സ്വർണ മെഡൽ നേടി നാട്ടിലെത്തിയ തന്നെ കാണാൻ ഒരു പഞ്ചായത്തംഗം പോലും വന്നില്ലെന്ന് ഹോക്കി താരം പി.ആർ. ശ്രീജേഷ് അടക്കമുള്ളവർ പരസ്യമായി വിമർശനമുന്നയിച്ചിരുന്നു. കേരളത്തിന്‍റെ അവഗണന കാരണം ഇനി സംസ്ഥാനത്തിനായി മത്സരിക്കാനില്ലെന്നും തമിഴ്‌നാട്ടിലേക്കു മാറുകയാണെന്നും ബാഡ്‌മിന്‍റൺ താരം എച്ച്.എസ്. പ്രണോയിയും പ്രഖ്യാപിച്ചിരുന്നു.

ഉചിതമായ സമയത്ത് സമ്മാനം പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങളോടു നേരത്തെ പ്രതികരിച്ചിരുന്നത്.

നടിയെ അപമാനിച്ചെന്ന കേസ്; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

പവന് ഒറ്റയടിക്ക് 1,000 രൂപയുടെ വർധന; സംസ്ഥാനത്ത് ആദ്യമായി സ്വർണവില 80,000 കടന്നു

കോതമംഗലത്ത് സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്ന 60 കാരി മരിച്ചു

'ജെൻ സി' പ്രക്ഷോഭത്തിന് മുന്നിൽ മുട്ടു മടക്കി സർക്കാർ; നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം നീക്കി

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്