മാനവ് കൃഷ്ണ

 
Sports

മാനവ് കൃഷ്ണ നയിക്കും; വിനു മങ്കാദ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ‍്യാപിച്ചു

പോണ്ടിച്ചേരിയിൽ വച്ചു നടക്കുന്ന മത്സരത്തിൽ ആദ‍്യം മധ‍്യപ്രദേശുമായി കേരളം ഏറ്റുമുട്ടും

Aswin AM

തിരുവനന്തപുരം: വിനു മങ്കാദ് ട്രോഫിക്കുള്ള കേരള അണ്ടർ 19 ടീമിനെ പ്രഖ‍്യാപിച്ചു. മാനവ് കൃഷ്ണ നയിക്കുന്ന 15 അംഗ ടീമിൽ ഇന്ത‍്യൻ അണ്ടർ 19 താരം മുഹമ്മദ് ഇനാൻ ഉൾപ്പടെയുള്ളവർ ഇടം പിടിച്ചിട്ടുണ്ട്. ഒക്റ്റോബർ 9ന് ആരംഭിക്കുന്ന ടൂർണമെന്‍റ് ഒക്റ്റോബർ 19നാണ് സമാപിക്കുന്നത്.

പോണ്ടിച്ചേരിയിൽ വച്ചു നടക്കുന്ന മത്സരത്തിൽ ആദ‍്യം മധ‍്യപ്രദേശുമായി കേരളം ഏറ്റുമുട്ടും. കുറച്ചു നാളുകൾക്ക് മുൻപ് നടന്ന എൻഎസ്കെ ട്രോഫിയിൽ മാനവിനെ പ്രോമിസിങ് യങ്സ്റ്ററായി തെരഞ്ഞെടുത്തിരുന്നു. മാനവിന്‍റെ സഹോദരൻ മാധവും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ടീം: മാനവ് കൃഷ്ണ (ക്യാപ്റ്റന്‍), രോഹിത് കെ.ആര്‍, ഇമ്രാന്‍ അഷ്‌റഫ്‌, അമയ് മനോജ്‌, ജോബിന്‍ പി. ജോബി, സംഗീത് സാഗര്‍ വി, മുഹമ്മദ്‌ ഇനാന്‍, ആദിത്യ രാജേഷ്‌, മാധവ് കൃഷ്ണ, തോമസ്‌ മാത്യൂ, എം. മിഥുന്‍, ദേവഗിരി ജി, അഭിനവ് കെ.വി, അദ്വിത് എന്‍, എ. അഷ്ലിന്‍ നിഖില്‍.

മുഖ്യ പരിശീലകന്‍: ഷൈന്‍ എസ്.എസ്, സഹ പരിശീലകൻ - രജീഷ് രത്നകുമാർ.

ശ്രീനിവാസൻ വധക്കേസ്; പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

ഡൽഹി സ്ഫോടനം; അറസ്റ്റിലായ കശ്മീർ സ്വദേശിയുടെ കസ്റ്റഡി കാലാവധി നീട്ടി

സ്കോച്ചും വിസ്കിയും കുടിച്ച് കിറുങ്ങി 'റക്കൂൺ'; ഉറങ്ങിയത് മണിക്കൂറുകൾ

കർണാടകയിലെ കസേരകളി; സിദ്ധരാമയ്യ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

"രാഹുലിന്‍റേത് അതിതീവ്ര പീഡനം, മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനം''; ജനാധിപത്യ മഹിളാ അസോസിയേഷൻ