ജലജ് സക്സേനയും ഋതുരാജും വീണു; മഹാരാഷ്ട്രക്കെതിരേ മികച്ച പ്രകടനവുമായി കേരളം

 
Sports

മഹാരാഷ്ട്രയെ എറിഞ്ഞൊതുക്കി കേരളം; ചെറുത്തു നിന്നത് ജലജും ഋതുരാജും മാത്രം

ആദ‍്യ ദിനം പൂർത്തിയായപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന നില‍യിലാണ് മഹാരാഷ്ട്ര

Aswin AM

തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് ബാറ്റിങ് തകർച്ച. ആദ‍്യ ദിനം പൂർത്തിയായപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന നില‍യിലാണ് ടീം. 10 റൺസുമായി വിക്കി ഓട്‌സ്വാളും 11 റൺസുമായി രാമകൃഷ്ണ ഘോഷുമാണ് ക്രീസിൽ.

നേരത്തെ ടോപ് ഓർഡർ തകർന്ന ടീമിനെ ആറാം വിക്കറ്റിൽ ഋതുരാജ് ഗെയ്ക്‌വാദും ജലജ് സക്സേനയും ചേർന്ന് 122 റൺസ് കൂട്ടുകെട്ടുണ്ടാക്കി റൺനില ഉയർത്താൻ ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. നിധീഷിന്‍റെ പന്തിൽ ജലജ് എൽബിഡബ്ല്യുവിൽ കുടുങ്ങുകയായിരുന്നു.

വൈകാതെ സെഞ്ചുറിക്കരികെ ഋതുരാജ് ഗെയ്ക്വാദും മടങ്ങി. 91 റൺസെടുത്ത ഗെയ്ക്‌വാദിനെ ഏദൻ ആപ്പിൾ ടോമാണ് എൽബിഡബ്ല്യുവിലൂടെ പുറത്താക്കിയത്. 151 പന്തുകളിൽ 11 ഫോറുകൾ അടങ്ങുന്നതായിരുന്നു ഗെയ്ക്‌വാദിന്‍റെ ഇന്നിങ്സ്. ഗെയ്‌ക്‌വാദ് തന്നെയാണ് മഹാരാഷ്ട്രയുടെ ടോപ് സ്കോറർ. ഋതുരാജിനു പുറമെ ജലജ് സക്സേനയ്ക്കു മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. മറ്റു താരങ്ങളെല്ലാവരും നിരാശപ്പെടുത്തി.

കേരളത്തിനു വേണ്ടി എം.ഡി. നിധീഷ് നാലും എൻ.പി. ബേസിൽ രണ്ടും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റുമെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 18 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണിങ് ബാറ്റർ പ‍്യഥ്വി ഷാ (0), അർഷിൻ കുൽക്കർണി (0), സിദ്ധേഷ് വീർ (0) ക‍്യാപ്റ്റൻ അങ്കിത് ബാവ്‌നെ (0), സൗരഭ് നവാലെ (12) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

മുംബൈ വിട്ട് ഇത്തവണ മഹാരാഷ്ട്രയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ച പ‍്യഥ്വി ഷായ്ക്ക് തിളങ്ങാനായില്ല. നിധീഷിന്‍റെ ആദ‍്യ ഓവറിലെ നാലാം പന്തിൽ തന്നെ ഷാ പുറത്തായി. രഞ്ജി ട്രേഫിക്കു മുന്നോടിയായി കഴിഞ്ഞാഴ്ച നടന്ന സന്നാഹ മത്സരത്തിൽ മുംബൈയ്ക്കെതിരേ പ‍്യഥ്വി ഷാ സെഞ്ചുറി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് താരം കേരളത്തിനെതിരേ റൺസ് കണ്ടെത്താനാവാതെ മടങ്ങിയത്.

പ‍്യഥ്വി ഷാ പുറത്തായതിനു പിന്നാലെ സിദ്ധേഷ് വീറും അർഷിൻ കുൽക്കർണിയും പുറത്തായി. ഇതോടെ സ്കോർ ഒന്നും നേടാതെ തന്നെ മൂന്നു വിക്കറ്റ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. പിന്നീട് ക‍്യാപ്റ്റൻ അങ്കിത് ബാവ്നയെ ബേസിലും സൗരഭ് നവാലയെ നിധീഷും പുറത്താക്കിയതോടെ പ്രതിരോധത്തിലായ ടീമിനെ ഋതുരാജ് ഗെയ്ക്‌വാദും ജലജ് സക്സേനയും ചേർന്ന് തകർച്ചയിൽ നിന്നും കരകയറ്റിയെങ്കിലും ജലജ് സക്സേനയെ പുറത്താക്കി നിതധീഷ് കൂട്ടുകെട്ട് തകർത്തു.

മഹാരാഷ്ട്ര പ്ലെയിങ് ഇലവന്‍: അങ്കിത് ബാവ്‌നെ(ക്യാപ്റ്റൻ), പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, എസ്.എ. വീര്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സൗരഭ് നവാലെ, ജലജ് സക്‌സേന, വിക്കി ഓട്‌സ്വാള്‍, രാമകൃഷ്ണ ഘോഷ്‌കർ, മുകേഷ് ചൗധരി, രജനീഷ് ഗുർബാനി.

കേരള പ്ലെയിങ് ഇലവന്‍: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, മുഹമ്മദ് അസറുദ്ദീൻ, അങ്കിത് ശർമ, എം.ഡി. നിധീഷ്, നെടുമൺകുഴി ബേസിൽ, ഈഡൻ ആപ്പിൾ ടോം.

തമിഴ്നാട്ടിൽ ഹിന്ദി പാട്ടുകൾ ഉൾപ്പെടെ നിരോധിക്കാൻ നീക്കം

ബസ് സ്റ്റാൻഡിന് തീ പിടിച്ചപ്പോൾ സൂപ്പർ‌ മാർക്കറ്റിൽ മോഷണം; യുവതി പിടിയിൽ

ട്രെയിൻ യാത്രയ്ക്കിടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം; പണം കവർന്നുവെന്നും പരാതി

ആറന്മുള വള്ളസദ്യ: ആചാര ലംഘനം നടന്നിട്ടില്ലെന്ന് മന്ത്രി, ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ. സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്