മഹാരാഷ്ട്രയുമായി കൈകൊടുത്ത് പിരിഞ്ഞു; കേരളത്തിന്‍റെ ആദ‍്യ മത്സരം സമനില

 
Sports

മഹാരാഷ്ട്രയുമായി കൈകൊടുത്ത് പിരിഞ്ഞു; കേരളത്തിന്‍റെ ആദ‍്യ മത്സരം സമനില

നാലാം ദിനം രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസിൽ ശക്തമായ നിലയിൽ നിൽക്കെയാണ് ഇരു ടീമുകളും കൈകൊടുത്ത് പിരിഞ്ഞത്.

Aswin AM

തിരുവനന്തപുരം: കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ കലാശിച്ചു. നാലാം ദിനം രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസിൽ ശക്തമായ നിലയിൽ നിൽക്കെയാണ് ഇരു ടീമുകളും കൈകൊടുത്ത് പിരിഞ്ഞത്.

ഒന്നാം ഇന്നിങ്സിൽ കേരളത്തിനെതിരേ ലീഡ് നേടിയതിനാൽ മഹാരാഷ്ട്രയ്ക്ക് 3 പോയിന്‍റും കേരളത്തിന് ഒരു പോയിന്‍റ് വീതവും ലഭിക്കും. ഓപ്പണിങ് ബാറ്റർ പൃഥ്വി ഷായുടെയും അർഷിൻ കുൽക്കർണിയുടെയും വിക്കറ്റുകളാണ് മഹാരാഷ്ട്രയ്ക്ക് അവസാന ദിനം നഷ്ടമായത്.

പൃഥ്വി ഷായെ അ‍ക്ഷയ് ചന്ദ്രനും അർഷിൻ കുൽക്കർണിയെ എൻ. ബേസിലുമാണ് പുറത്താക്കിയത്. ഇരുവരും പുറത്തായെങ്കിലും ഋതുരാജ് ഗെയ്ക്‌വാദ് (53 നോട്ടൗട്ട്), സിദ്ധേഷ് വീർ (52 നോട്ടൗട്ട്) എന്നിവർ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ബാറ്റിങ് ആരംഭിച്ച മഹാരാഷ്ട്രയെ ഓപ്പണിങ് ബാറ്റർ പൃഥ്വി ഷായാണ് ബൗണ്ടറികൾ പറത്തി റൺനില ഉയർത്തിയത്. ആദ‍്യ പന്തിൽ തന്നെ പൃഥ്വി ഷായുടെ ക‍്യാച്ച് കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി. 102 പന്തിൽ 7 ബൗണ്ടറി ഉൾപ്പടെ 75 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.

അക്ഷയ് ചന്ദ്രനാണ് പൃഥ്വി ഷായെ പുറത്താക്കിയത്. നേരത്തെ മഹാരാഷ്ട്ര ഒന്നാം ഇന്നിങ്സിൽ ഉയർത്തിയ 239 പിന്തുടർന്ന കേരളം 219 റൺസിന് പുറത്തായിരുന്നു. സഞ്ജു സാംസന്‍റെ അർധസെഞ്ചുറിയുടെ മികവിലാണ് കേരളം 219 റൺസടിച്ചത്. 63 പന്തിൽ 5 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പടെ 54 റൺസായിരുന്നു താരം നേടിയത്. സഞ്ജുവിനു പുറമെ സൽമാൻ‌ നിസാർ ക‍്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ (36), രോഹൻ കുന്നുമൽ (27) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. അക്ഷയ് ചന്ദ്രൻ (0), സച്ചിൻ ബേബി (7), ബാബ അപരാജിത്ത് (6) എന്നിവർ നിരാശപ്പെടുത്തി. മഹാരാഷ്ട്രയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തെ തകർത്തത്. ജലജിനു പുറമെ മുകേഷ് ചൗധരി, രജനീഷ് ഗുർബാനി, വിക്കി ഒട്സ്വാൾ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

"കേരളം ഭരിക്കുന്നത് കൊള്ളക്കാർ"; സർക്കാരിന് കപട ഭക്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; വിമാന സർവീസുകൾ നിർത്തി

പങ്കാളിക്ക് സാമ്പത്തിക സ്വയംപര്യാപ്തതയുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല: ഡൽഹി ഹൈക്കോടതി

കൂത്തുപറമ്പിലെ മാലമോഷണം: പ്രതി സിപിഎം കൗൺസിലർ, ഹെൽമറ്റ് വച്ചിട്ടും സിസിടിവിയിൽ കുടുങ്ങി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തി എസ്ഐടി