പ്രസിദ്ധ് കൃഷ്ണ, കെ.എൽ. രാഹുൽ
ബെംഗളൂരു: വിജയ് ഹസാരെ ടൂർണമെന്‍റിൽ കർണാടകയ്ക്കു വേണ്ടി കളിക്കാനൊരുങ്ങി ഇന്ത‍്യൻ താരങ്ങളായ കെ.എൽ. രാഹുലും പ്രസിദ്ധ് കൃഷ്ണയും. മായങ്ക് അഗർവാൾ നയിക്കുന്ന കർണാടക ടീമിൽ ഇരുവരെയും ഉൾപ്പെടുത്തയിട്ടുണ്ട്.
ജനുവരി 24 നാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്. മലയാളി താരമായ കരുൺ നായരാണ് കർണാടകയുടെ വൈസ് ക‍്യാപ്റ്റൻ. നേരത്തെ വിരാട് കോലിയും രോഹിത് ശർമയും വിജയ് ഹസാരെ കളിക്കുമെന്ന കാര‍്യം ബന്ധപ്പെട്ട വൃത്തങ്ങൾ വ‍്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കെ.എൽ. രാഹുലും പ്രസിദ്ധും വിജയ് ഹസാരെ കളിക്കാനൊരുങ്ങുന്നത്.
വിരാട് കോലി ഡൽഹിക്കും രോഹിത് ശർമ മുംബൈയ്ക്കു വേണ്ടിയും കളിക്കും. ദേശീയ താരങ്ങൾ ആഭ‍്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നേരത്തെ നിർദേശിച്ചിരുന്നു. ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് താരങ്ങൾ ആഭ‍്യന്തര ക്രിക്കറ്റ് കളിക്കാൻ നിർബന്ധിതരാവേണ്ടി വന്നത്.