കാലിഫോര്‍ണിയ: ഗൂഗിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും അധികം തെരഞ്ഞ ക്രിക്കറ്റ് താരം വിരാട് കോലി. ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കര്‍, എം.എസ്. ധോനി, രോഹിത് ശര്‍മ എന്നിവരെയൊക്കെയാണ് കോലി പിന്നിലാക്കിയത്.
എന്നാല്‍ ഗൂഗിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായിക താരം അല്‍ നസര്‍ സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. ലയണല്‍ മെസി അടക്കമുള്ളവരെയാണ് റൊണാള്‍ഡോ ഇക്കാര്യത്തില്‍ പിന്നിലാക്കിയത്.