വി. അബ്ദുറഹിമാൻ, ലയണൽ മെസി

 
Sports

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; ഔദ‍്യോഗിക അറിയിപ്പ് ലഭിച്ചെന്ന് കായികമന്ത്രി

മെസിയും ടീമും ഒക്റ്റോബറിൽ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്

Aswin AM

തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. താരം കേരളത്തിലേക്ക് വരില്ലെന്ന് ഔദ‍്യോഗികമായി അറിയിപ്പ് ലഭിച്ചുവെന്ന് മന്ത്രി വ‍്യക്തമാക്കി.

മെസിയും ടീമും ഒക്റ്റോബറിൽ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് ഒക്റ്റോബറിൽ വരാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ഒക്‌റ്റോബറിൽ മാത്രമെ മെസിയെയും ടീമിനെയും എത്തിക്കാൻ സാധിക്കുയെന്ന് സ്പോൺസർ പറഞ്ഞിരുന്നു. മെസി ഉൾപ്പെടുന്ന അർജന്‍റീന ടീം കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു കായികമന്ത്രി അബ്ദുറഹിമാൻ നേരത്തെ പ്രഖ‍്യാപിച്ചിരുന്നത്.

അതേസമയം മെസി ഡിസംബറിൽ ഇന്ത‍്യയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, കോൽക്കത്തിയിലെ ഈഡൻ ഗാർഡൻസ്, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയേക്കുമെന്നാണ് വിവരം.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി