ലയണൽ മെസി

 
Sports

മെസി വരും, ഡിസംബർ 13ന് ; തെലങ്കാന മുഖ്യമന്ത്രിയും പന്ത് തട്ടും

പരിപാടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

നീതു ചന്ദ്രൻ

ഹൈദരാബാദ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഡിസംബർ 13ന് ഹൈദരാബാദിലെത്തും. ഗോട്ട് ടൂർ ടു ഇന്ത്യ 2025 ന്‍റെ ഭാഗമായാണ് മെസി തെലങ്കാനയിലെത്തുക. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സൗഹൃദ മത്സരത്തിന്‍റെ കിക്ക് ഓഫ് ചെയ്യുമെന്നാണ് കരുതുന്നത്. പരിപാടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

കോൺഗ്രസ് സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് ഉപ്പൽ സ്റ്റേഡിയത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തികഞ്ഞ ഫുട്ബോൾ പ്രേമിയാണ്.

ഞായറാഴ്ച രാത്രിയിൽ അദ്ദേഹം മറ്റ് കളിക്കാർക്കൊപ്പം ഫുട്ബോൾ പരിശീലനം നടത്തിയതോടെയാണ് സൗഹൃദമാച്ചിൽ മുഖ്യമന്ത്രി പന്തു തട്ടുമെന്ന അഭ്യൂഹം ശക്തമായത്.

ഗണേഷ് കുമാർ രാജിവയ്ക്കില്ല; വിവാദം മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല

മൂന്നു തവണ വിഷം കൊടുത്തിട്ടും ഭാര്യ മരിച്ചില്ല, ഒടുവിൽ വണ്ടിയിടിപ്പിച്ച് കൊന്നു; യുവാവ് അറസ്റ്റിൽ ‌

ഇനി കളി മാറും; ഗുജറാത്ത് ടൈറ്റൻസിന് പുതിയ ബാറ്റിങ് കോച്ച്

ഗണേഷിന്‍റേത് കുടുംബപ്രശ്നം; അത് പരിഹരിക്കപ്പെട്ടെന്ന് എ.എൻ. ഷംസീർ

ഇന്ധന വിതരണത്തിൽ നിയന്ത്രണവുമായി കേന്ദ്രം; അവശ്യസാധന നിയമം നടപ്പിലാക്കും