പൊമോന ഫെയർഗ്രൗണ്ട്സ്

 
Sports

ഒളിംപിക്സ് ക്രിക്കറ്റ് വേദി കാലിഫോർണിയയിൽ; സ്വാഗതം ചെയ്ത് ജയ് ഷാ

പുരുഷന്മാരുടെയും വനിതകളുടെയും ആറു വീതം ടീമുകൾക്ക് പങ്കെടുക്കാവുന്ന ടൂർണമെന്‍റ് ടി20 ഫോർമാറ്റിലായിരിക്കും നടക്കുക

ലോസ് ആഞ്ചലസ്: 2028ൽ ലോസ് ആഞ്ചലസിൽ വച്ചു നടക്കുന്ന ഒളിംപിക്സിലെ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്ന വേദി തീരുമാനമായി. കാലിഫോർണിയയിലെ പൊമോന ഫെയർഗ്രൗണ്ട്സിലായിരിക്കും മത്സരങ്ങൾ നടക്കുന്നതെന്ന് ഐസിസി അറിയിച്ചു.

അതേസമയം ഒളിംപിക്സ് വേദി പ്രഖ‍്യാപിച്ചതിനെ ഐസിസി ചെയർമാൻ ജയ് ഷാ സ്വാഗതം ചെയ്തു.

ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയതായി നേരത്തെ ഒളിമ്പിക് കമ്മിറ്റി പ്ര‍ഖ‍്യാപിച്ചിരുന്നു. പുരുഷന്മാരുടെയും വനിതകളുടെയും ആറു വീതം ടീമുകൾക്ക് പങ്കെടുക്കാവുന്ന ടൂർണമെന്‍റ് ടി20 ഫോർമാറ്റിലായിരിക്കും നടക്കുക. ഓരോ വിഭാഗത്തിലും 90 അത്‌ലറ്റുകൾ പങ്കെടുക്കും.

128 വർഷങ്ങൾക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിംപിക്സിലേക്ക് മടങ്ങിയെത്തുന്നത്. 1900ത്തിൽ പാരീസിൽ നടന്ന ഒളിംപിക്സിൽ ബ്രിട്ടനും ഫ്രാൻസും തമ്മിലായിരുന്നു മത്സരം.

ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ല, എംപി എന്ന നിലയിൽ പരാജയം; പ്രിയങ്ക ഗാന്ധിക്കെതിരേ എൽഡിഎഫ്

അഫ്ഗാനിസ്ഥാൻ ഭൂചലനം; മരണസംഖ‍്യ 600 കടന്നു, 1,500 പേർക്ക് പരുക്ക്

മുഖ‍്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി ക്രൈംബ്രാഞ്ച്

''സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം''; ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി