Sports

ബെഹ്രന്‍ഡോഫിനു പകരം ലൂക് വുഡ് മുബൈ ഇന്ത്യൻസിൽ

ഈ സീസണിലെ പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ 28കാരന്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞിരുന്നു

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പരുക്കേറ്റ് പുറത്തായ ജാസന്‍ ബെഹ്രന്‍ഡോഫിനു പകരം ഇംഗ്ലണ്ട് പേസര്‍ ലൂക് വുഡിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ഇടം കൈയന്‍ ഡൈനാമിക് പേസറാണ് ലുക് വുഡ്. ഈ സീസണിലെ പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ 28കാരന്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞിരുന്നു.

വലം കൈയന്‍മാര്‍ക്കെതിരേ സ്വിങ് പന്തുകള്‍ എറിയുന്നതില്‍ പ്രത്യേക മിടുക്കുള്ള താരമാണ് ലുക്. പിഎസ്എല്ലില്‍ പെഷവാര്‍ സാല്‍മിയുടെ താരമാണ് ലുക്. ഇംഗ്ലണ്ടിനായി രണ്ട് ഏകദിനങ്ങള്‍ കളിച്ച താരത്തിനു വിക്കറ്റ് നേട്ടമില്ല. അഞ്ച് ടി20 മത്സരങ്ങള്‍ ഇംഗ്ലീഷ് കുപ്പായത്തില്‍ കളിച്ച താരം എട്ട് വിക്കറ്റുകള്‍ വീഴ്ത്തി. 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം