ന്യൂഡൽഹി: കായിക മേഖലയിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്കായുള്ളമേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരവും അർജുന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. ചെസിൽ ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ഡി.ഗുകേഷ് ഒളിമ്പിക് മെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കർ, ഹോക്കി താരം ഹർമൻപ്രീത് സിങ്, പാര അത്‌ലറ്റിക്സ് താരം പ്രവീൺ കുമാർ എന്നിരാണ് ഖേൽരത്ന പുരസ്കാരത്തിന് അർഹരായിരിക്കുന്നത്.
മലയാളി നീന്തൽ താരം സജൻ പ്രകാശ് അടക്കം 32 പേർക്ക് അർജുന പുരസ്കാരവും സമർപ്പിക്കും.
മലയാളി ബാഡ്മിന്‍റൺ കോച്ച് എസ്. മുരളീധരനാണ് ഇത്തവണത്തെ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാരം.
ജനുവരി 17ന് രാഷ്ട്രപതി ഭവനിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. 2 കാരിയായ മനു ഭാക്കൽ ഒളിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗം വ്യക്തിഗത വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലുമാണ് മനു വെങ്കലം സ്വന്തമാക്കിയത്.
18കാരനായ ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താകമാണ്. ചെസ് ഒളിംപ്യാഡിൽ ഇന്ത്യൻ ടീമിന് സ്വർണം നേടാനുള്ള പരിശീലനത്തിലും ഗുകേഷിന്‍റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.
പാരിസ് പാരലിംപിക്സിൽ ടി64 ചാംപ്യനാണ് ഹൈ ജമ്പ് താരമായ പ്രവീൺ. മുട്ടിനു മുകളിൽ ഇരു കാലുകളുമോ ഒരു കാലോ നഷ്ടപ്പെട്ടവരും കൃത്രിമകാൽ ഉപയോഗിക്കുന്നവരുമാണ് ടി 64 വിഭാഗത്തിൽ മത്സരിക്കുക.
ഒളിംപിക്സിൽ ഇന്ത്യൻ ടീമിന് രണ്ടാം തവണയും തുടർച്ചയായി വെങ്കലം നേടിയതാണ് ടീമിനെ നയിച്ച ഹർമാൻ പ്രീതിനെ പുരസ്കാരത്തിനർഹനാക്കിയത്
രണ്ടു മെഡലുകൾ സ്ലന്തമാക്കിയിരുന്നു. മലയാളി ബാഡ്മിന്‍റൺ കോച്ച് എസ്. മുരളീധരനാണ് ഇത്തവണത്തെ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാരം.
ജനുവരി 17ന് രാഷ്ട്രപതി ഭവനിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഒളിംപ്കിസിൽ ഷൂട്ടിങ്ങിൽ വെങ്കലം നേടിയ സ്വപ്നിൽ കുസാലെ, 10 മീറ്റർ എയൽ പിസ്റ്റൾ വിഭാഗത്തിൽ വെങ്കലം നേടിയ സരബ്ജോത് സിങ് എന്നിവർക്ക് അർജുന പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്.