മുഹമ്മദ് ആമിർ

 
Sports

ബാബർ 150 സ്ട്രൈക്ക് റേറ്റിൽ ഇന്ത‍്യക്കെതിരേ 50 അടിച്ചാൽ വിരമിക്കൽ പിൻവലിക്കാൻ തയാറാണെന്ന് മുൻ പാക് താരം

ഇന്ത‍്യ-പാക് മത്സരം അടുത്തിരിക്കെ നടന്ന ഒരു ടിവി ചർച്ചയ്ക്കിടെയായിരുന്നു ആമിറിന്‍റെ പരാമർശം.

Aswin AM

കറാച്ചി: പാക്കിസ്ഥാൻ സൂപ്പർ താരം ബാബർ അസമിനെതിരേ പരിഹാസവുമായി സഹതാരങ്ങൾ. ഇന്ത‍്യ‍യ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ബാബർ 150 സ്ട്രൈക്ക് റേറ്റിൽ 50ലധികം റൺസ് നേടുകയാണെങ്കിൽ വിരമിക്കൽ പിൻവലിച്ച് തിരിച്ചുവരാൻ തയാറാണെന്ന് മുൻ പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിർ പറഞ്ഞു. ഇന്ത‍്യ-പാക് മത്സരം അടുത്തിരിക്കെ നടന്ന ഒരു ടിവി ചർച്ചയ്ക്കിടെയായിരുന്നു ആമിറിന്‍റെ പരാമർശം.

എന്നാൽ ബാബർ കാരണം ഇന്ത‍്യ പരാജയപ്പെട്ടാൽ എല്ലാവർക്കും ഭക്ഷണം വാങ്ങി നൽകാൻ തയാറാണെന്നായിരുന്നു മുൻ പാക് താരം മുഹമ്മദ് ഷെഹ്സാദിന്‍റെ പ്രതികരണം.

ബാബറിന്‍റെ മോശം ഫോമിനെതിരേ മുൻപും സഹതാരങ്ങൾ രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ടി20 ക്രിക്കറ്റിൽ കാഴ്ചവച്ച മോശം പ്രകടനങ്ങളുടെ പേരിലാണ് ബാബർ വലിയ വിമർശനം ഏറ്റുവാങ്ങുന്നത്.

ലോകകപ്പിൽ രണ്ടു മത്സരങ്ങൾ കളിച്ച താരം 61 റൺസെടുത്തിട്ടുണ്ട്. യുഎസ്എയ്‌ക്കെതിരേ അർധസെഞ്ചുറി നേടിയെങ്കിലും നെതർലൻഡ്സിനെതിരേ 15 റൺസെടുത്ത് പുറത്തായി. ഫെബ്രുവരി 15ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത‍്യ- പാക് പോരാട്ടം അരങ്ങേറുന്നത്.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ