ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആക്വിബ് നബി

 
Sports

ഏകദിനവും ടി20യും കളിക്കാത്ത സിറാജിന് ടെസ്റ്റിൽ വിശ്രമം? അരങ്ങേറ്റം കുറിക്കാൻ യുവതാരം

ജോലി ഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം

Aswin AM

ന‍്യൂഡൽഹി: ജൂൺ 6ന് അഫ്ഗാനിസ്ഥാനെതിരേ ആരംഭിക്കാനിരിക്കുന്ന ഏക ടെസ്റ്റ് പരമ്പരയിൽ സ്റ്റാർ പേസർ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചേക്കുമെന്ന് ദേശീയ മാധ‍്യമം റിപ്പോർട്ട് ചെയ്തു.

ജോലി ഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിശദീകരണം. എന്നാൽ, സിറാജിനെ നിലവിൽ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ട്വന്‍റി20 ടീമിലും പരിഗണിക്കാറില്ല.

നിലവിൽ താരം ചണ്ഡിഗഡിൽ എത്തിച്ചേർന്നിട്ടുണ്ടെങ്കിലും കളിക്കുന്ന കാര‍്യം സംശയത്തിലാണ്. അങ്ങനെയെങ്കിൽ പകരക്കാരനായി ഗുർനൂർ ബ്രാറിന് കന്നി മത്സരം കളിക്കാൻ അവസരവും നിലവിൽ നെറ്റ് ബൗളറായ ജമ്മു പേസർ അക്വിബ് നബിക്ക് ടീമിൽ ഇടവും കിട്ടുമെന്നാണ് സൂചന.

അടുത്ത രണ്ട് ദിവസം വിലയിരുത്തിയ ശേഷമായിരിക്കും സിറാജ് കളിക്കുമോയെന്ന കാര‍്യത്തിൽ ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനം സ്വീകരിക്കുന്നത്. ഐപിഎല്ലിൽ ഒരു മത്സരം പോലും നഷ്ടപ്പെടുത്താതെ എല്ലാ മത്സരവും സിറാജ് ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി കളിച്ചിരുന്നു.

എന്നാൽ, സിറാജിനെ ഒഴിവാക്കിയാൽ തീർത്തും പരിചയസമ്പത്തില്ലാത്ത ടീമുമായിട്ടായിരിക്കും ഇന്ത‍്യ അഫ്ഗാനിസ്ഥാനെ നേരിടുക. നിലവിൽ അത്തരത്തിലൊരു സാഹചര‍്യത്തിലേക്ക് ടീം മാനേജ്മെന്‍റ് നീങ്ങുമോയെന്നാണ് കണ്ടറിയേണ്ടത്. അക്വിബ് നബിക്കു പുറമെ പേസ് ബൗളർ പ്രിൻസ് യാദവ്, സ്പിന്നർമാരായ സാരാംശ് ജെയിൻ, സീഷൻ അൻസാരി, ശിവാംഗ് കുമാർ എന്നിവരെയാണ് നെറ്റ് ബൗളറായി പരിഗണിച്ചിരിക്കുന്നത്.

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

പാക്കിസ്ഥാനുമായി ചർച്ച നടത്തുക പിഒകെയുടെ കാര്യത്തിൽ മാത്രം: രാജ്നാഥ് സിങ്

സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചവർ! എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി

സമരത്തിന്‍റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ട, അതായിരുന്നു പാർട്ടിയുടെ രാഷ്ട്രീയ തന്ത്രം; കെ.സി. വേണുഗോപാൽ