.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മെല്‍ബണ്‍: ടെന്നീസ് ലോകത്തെ ഇതിഹാസതാരം റാഫേൽ നദാൽ വിരമിക്കൽ സൂചന നൽകി. 2024ലെ പോരാട്ടത്തിനു ശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാന്‍ വീണ്ടുമെത്തുമെന്നു ഉറപ്പില്ലെന്നാണ് താരം വ്യക്തമാക്കിയത്.
ഇത്തവണ സിംഗിള്‍സിലും ഡബിള്‍സിലും താരം മത്സരിക്കാന്‍ ഇറങ്ങുന്നുണ്ട്. ഡബിള്‍സില്‍ മാര്‍ക്ക് ലോപ്പസാണ് നദാലിന്റെ പങ്കാളി. 2016ലെ റിയോ ഒളിംപിക്സില്‍ ഇരുവരും ചേര്‍ന്ന സഖ്യം ഡബിള്‍സ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
ഓസ്ട്രേലിയന്‍ ഓപ്പണിനായുള്ള ഒരുക്കത്തിനിടെയാണ് തന്റെ ശാരീരിക വെല്ലുവിളികള്‍ മുന്‍നിര്‍ത്തിയുള്ള നദാലിന്റെ തുറന്നു പറച്ചില്. രണ്ട് തവണയാണ് നദാല്‍ ഇവിടെ കിരീടം നേടിയത്. 2009ലും പിന്നീട് 2022ലുമായിരുന്നു കിരീട നേട്ടങ്ങള്‍.
"ഭാവിയെക്കുറിച്ചു പറയാന്‍ എനിക്കു പ്രവചിക്കാന്‍ സാധിക്കില്ല. വരുന്ന ആറ് മാസം എനിക്ക് എന്തു സംഭവിക്കും എന്നും പറയാന്‍ അറിയില്ല. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ടെന്നീസ് ആസ്വദിച്ചു കളിക്കുകയാണ്. ഭാവിയില്‍ എന്റെ ശരീരം അതിനു അനുവദിക്കുമോ എന്നറിയില്ല. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ വിജയിക്കാന്‍ പാകത്തിലല്ല നിലവിലെ ശാരീരിക അവസ്ഥ. അതിനാല്‍ ഓസ്ട്രേലിയയില്‍ ഇത് എന്റെ അവസാന സീസണായിരിക്കും മിക്കവാറും.'- റാഫേൽ നദാൽ