നമീബിയ ടീം

 
Sports

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു; ടി20 ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി നമീബിയ

നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 135 റൺസ് വിജയലക്ഷ‍്യം നമീബിയ അവസാന പന്തിൽ നാലു വിക്കറ്റ് ശേഷിക്കെ മറികടന്നു.

Aswin AM

വിൻഡ്ഹോക്: നമീബിയക്കെതിരായ ഏക ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി. നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 135 റൺസ് വിജയലക്ഷ‍്യം നമീബിയ അവസാന പന്തിൽ നാലു വിക്കറ്റ് ശേഷിക്കെ മറികടന്നു.

പുറത്താവാതെ 31 റൺസ് നേടിയ സെയ്ൻ ഗ്രീനാണ് നമീബിയയുടെ ടോപ് സ്കോറർ. സെയ്ൻ ഗ്രീനു പുറമെ ക‍്യാപ്റ്റൻ ജെർഹാർഡ് ഇറാസ്മസിനു (21) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.

ജേസൺ സ്മിത്ത്

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജേസൺ സ്മിത്തിനു (31) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. വിരമിക്കൽ തീരുമാനം പിൻവലിച്ച് ടീമിൽ തിരിച്ചെത്തിയ ക്വന്‍റൺ ഡി കോക്കിന് തിളങ്ങാനായില്ല. 1 റൺസ് മാത്രമാണ് നേടാനായത്. പ്രധാനപ്പെട്ട താരങ്ങളില്ലാതെ കളിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഡോണോവൻ ഫെറൈരയാണ് നയിച്ചത്.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി