ഹാട്രിക്ക് നേടിയ നിതീഷിന്‍റെ ആഹ്ലാദ പ്രകടനം
പുനെ: സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ മധ‍്യപ്രദേശിനെതിരായ മത്സരത്തിൽ ഹാട്രിക്ക് നേടി ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി. ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തിളങ്ങാനാവാത്തതിന്‍റെ പേരിൽ വിമർശനം ഏറ്റുവാങ്ങിയ നിതീഷ് തകർപ്പൻ പ്രകടനമാണ് ആന്ധ്രാ പ്രദേശിനു വേണ്ടി കാഴ്ചവച്ചത്.
മികവുറ്റ പ്രകടനം പുറത്തെടുത്തുവെങ്കിലും മധ‍്യപ്രദേശിനെതിരായ മത്സരത്തിൽ ആന്ധ്രയ്ക്ക് വിജയിക്കാൻ സാധിച്ചില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര 19.1 ഓവറിൽ 112 റൺസിന് ഓൾഔട്ടായപ്പോൾ മധ‍്യപ്രദേശ് 17.3 ഓവറിൽ വിജയലക്ഷ‍്യം മറികടന്നു.
മത്സരത്തിലെ മൂന്നാം ഓവറിൽ മധ‍്യപ്രദേശ് ഓപ്പണിങ് ബാറ്റർ ഹർഷ് ഗാവ്‌ലി, റിക്കി ഭൂയി, രജത് പാട്ടീദാർ എന്നിവരെ പുറത്താക്കിയാണ് നിതീഷ് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്.