വിനേഷ് ഫോഗട്ട് 
Olympics 2024

ഒളിമ്പിക്‌സ് അയോ​ഗ്യത: വിനേഷ് ഫോഗട്ടിന്‍റെ അപ്പീലില്‍ വിധി പറയുന്നത് മാറ്റിവച്ചു

ഹർജിയിൽ വിധി അനുകൂലമായാല്‍ താരത്തിന് വെള്ളി മെഡൽ ലഭിക്കും.

പാരിസ്: ഒളിംപിക്‌സ് ഫൈനലില്‍ നിന്നു അയോഗ്യയാക്കിയതിനെതിരെ ഹർജി സമർപ്പിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിന്‍റെ അപ്പീലില്‍ വിധി പറയുന്നത് മാറ്റിവച്ചു. ശനിയാഴ്ച രാത്രി വിധി പറയുമെന്നാണ് കരുതിയിരുന്നത്. എന്നാൽ 24 മണിക്കൂര്‍ സമയം കൂടി നീട്ടുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 9.30 മണിക്ക് വിധി പറയും.

വെള്ളി മെഡല്‍ നല്‍കണമെന്നു ആവശ്യപ്പെട്ട് താരം നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിന്‍റെ വാദം കോടതിയില്‍ പൂര്‍ത്തിയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വിദുഷ്പത് സിംഘാനിയ എന്നിവരാണ് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായത്. യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, ഇന്‍റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഐഒഎ എന്നിവരുടേയും വാദം കോടതി കേട്ടു. ഹർജിയിൽ വിധി അനുകൂലമായാല്‍ താരത്തിന് വെള്ളി മെഡൽ ലഭിക്കും.

50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. എന്നാൽ ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി