.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ടി20 ലോകകപ്പിൽ കളിക്കും, ഇന്ത്യയെ ബഹിഷ്കരിക്കും; പ്രകോപനവുമായി പാക്കിസ്ഥാൻ

 
Sports

ടി20 ലോകകപ്പിൽ കളിക്കും, ഇന്ത്യയെ ബഹിഷ്കരിക്കും; പ്രകോപനവുമായി പാക്കിസ്ഥാൻ

എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യയുമായി മത്സരിക്കേണ്ടി വന്നാൽ ബഹിഷ്കരിക്കുമോയെന്നതിൽ വ്യക്തതയില്ല.

നീതു ചന്ദ്രൻ

ഇസ്ലാമാബാദ്: ടി-20 ലോകകപ്പിൽ കളിക്കുമെങ്കിലും ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ സർക്കാർ. സർക്കാരിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് തീരുമാനം പുറത്തു വിട്ടിരിക്കുന്നത്. അടുത്തയാഴ്ചയാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഫെബ്രുവരി 5നാണ് ഇന്ത്യക്കെതിരായുള്ള മത്സരം. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ഇത്തവണത്തെ മത്സരങ്ങൾ. ഫെബ്രുവരി 15ന് കൊളംബോയിൽ വച്ചാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം തീരുമാനിച്ചിരിക്കുന്നത്.

മറ്റു ടീമുകളുമായി മത്സരിക്കാൻ ക്രിക്കറ്റ് ടീമിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയുമായി കളിക്കാൻ അനുമതി നൽകിയിട്ടില്ല. എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യയുമായി മത്സരിക്കേണ്ടി വന്നാൽ ബഹിഷ്കരിക്കുമോയെന്നതിൽ വ്യക്തതയില്ല.

ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. ഐസിസി ഇക്കാര്യം തള്ളിയതോടെ ബംഗ്ലാദേശ് പൂർണമായും മത്സരങ്ങളിൽ നിന്ന് ഒഴിവാകുകയായിരുന്നു. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പാക്കിസ്ഥാനും ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ