.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ലണ്ടന്‍: ഒലി പോപ്പും ടോം ഹാര്ട്ട്ലിയും മികച്ച പ്രകടനം നടത്തിയാല്‍ ഇംഗ്ലണ്ട് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുമെന്ന് മുൻ ഇംഗ്ലീഷ് സ്പിന്നർ മോണ്ടി പനേസറിന്റെ മുന്നറിയിപ്പ്. ആദ്യ ടെസ്റ്റില്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ 28 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്.
"ഹൈദരബാദില്‍ ഇംഗ്ലണ്ട് നേടിയത് വലിയ വിജയമാണ്. ക്രിക്കറ്റ് നിരീക്ഷകര്‍പോലും അത് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 190 റണ്‍സിന്റെ ലീഡ് വഴങ്ങി. അതിന് ശേഷമാണ് അതിഗംഭീരമായി ഇംഗ്ലണ്ട് തിരിച്ചുവന്നത്. ഒലി പോപ്പിന്റെ അത്ര മനോഹരമായ ഇന്നിങ്സ് സമീപകാലത്ത് ഞാന്‍ കണ്ടിട്ടില്ല. ഈ വിജയം ഇംഗ്ലണ്ടില്‍ ലോകകപ്പ് നേടിയതുപോലൊയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് മത്സരത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല''- പനേസര്‍ വ്യക്തമാക്കി.
2012-13 സീസണിലാണ് ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. അലിസ്റ്റർ കുക്ക് നയിച്ച ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു മോണ്ടി പനേസര്‍. ഇതിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ തയാറെടുക്കുകയാണ് ഇന്ത്യ.