പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം

 
Sports

നയാ പൈസയില്ല; ബംഗ്ലാദേശ് പരമ്പരയ്ക്ക് ഡിആർഎസ് ഒഴിവാക്കാൻ പാക്കിസ്ഥാൻ

സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

ലാഹോർ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഡിആർഎസ് സംവിധാനം ഒഴിവാക്കാൻ തീരുമാനിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സാമ്പത്തിക സ്ഥിതി മോശമായതു കണക്കിലെടുത്താണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇതോടെ അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും. മൂന്ന് ടി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്ക് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ബുധനാഴ്ച തുടക്കമാകും.

യുഎഇയുമായി അടുത്തിടെ നടന്ന ടി20 പരമ്പരയിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ബംഗ്ലാദേശ് പാക്കിസ്ഥാനിൽ കളിക്കാനെത്തുന്നത്. ബംഗ്ലാദേശിനെ ലിറ്റൺ ദാസും പാക്കിസ്ഥാനെ സൽമാൻ അലി ആഗയും നയിക്കുന്നു.

ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ആരോപണം വ്യാജം; ശുചീകരണ തൊഴിലാളി അറസ്റ്റിൽ

വടകരയിൽ ഷാഫി പറമ്പിലിനെതിരേ പ്രതിഷേധവുമായി സിപിഎം

രാഹുലിനെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് വി.ഡി. സതീശൻ

തൃശൂരിലെ വോട്ടർ പട്ടിക വിവാദം; സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും

രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; ഹൈക്കമാൻഡിന് പരാതി