കാവ്യ മാരന്‍റെ വിവിധ ഭാവങ്ങൾ, ഐപിഎല്ലിനിടെ. 
Sports

കാവ്യ മാരന്‍റെ സങ്കടത്തിൽ മനസലിഞ്ഞ് രജനികാന്ത്; അച്ഛൻ സൺറൈസേഴ്സിനെ മെച്ചപ്പെടുത്തണമെന്ന് അപേക്ഷ

ജയിലർ എന്ന തന്‍റെ ഏറ്റവും പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സ്റ്റൈൽ മന്നൻ കാവ്യയുടെ അച്ഛൻ കലാനിധി മാരനോട് അഭ്യർഥന നടത്തിയിരിക്കുന്നത്

MV Desk

ചെന്നൈ: ഐപിഎല്ലിനിടെ സൺറൈസേഴ്സ് ഹൈദരാബാദ് ടീം സഹ ഉടമ കാവ്യ മാരന്‍റെ സങ്കടം കണ്ട് തന്‍റെ മനസ് തകർന്നെന്ന് സൂപ്പർ താരം രജനികാന്ത്. ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് പരാമർശം.

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മരുമകനും കേന്ദ്രമന്ത്രിയുമായിരുന്ന മുരശൊലി മാരന്‍റെ മകനും സൺ ഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരന്‍റെ മകളാണ് കാവ്യ. സൺറൈസേഴ്സിന്‍റെ സഹ ഉടമ കൂടിയായ കലാനിധിയുടെ സാന്നിധ്യത്തിലാണ് രജനികാന്ത് തന്‍റെ മനസ് തുറന്നത്. ടീമിലേക്ക് കൂടുതൽ മികച്ച കളിക്കാരെ കൊണ്ടുവരണമെന്നും അദ്ദേഹത്തോട് രജനികാന്ത് അഭ്യർഥിച്ചു.

ഐപിഎൽ മത്സരങ്ങൾക്കിടെ ഏറെ വൈറലായിരുന്നു കാവ്യയുടെ ഭാവ പ്രകടനങ്ങൾ. സൺറൈസേഴ്സിന്‍റെ എല്ലാ ഹോം മത്സരങ്ങളിലും കാവ്യ വിഐപി ഗ്യാലറിയിലുണ്ടായിരുന്നു. എന്നാൽ, സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തിയ ടീമുകളിലൊന്നായാണ് എസ്ആർഎച്ച് സീസൺ അവസാനിപ്പിച്ചത്.

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി

ശബരി സ്വർണക്കൊള്ള; അന്വേഷണം കൂടുതൽ പേരിലേക്ക്, സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടോയെന്ന് സംശയം

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാത; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും-ഇ.ശ്രീധരനും കൂടിക്കാഴ്ച നടത്തി

കോൺഗ്രസ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടിട്ടില്ല: പിണറായി വിജയൻ