ഏദൻ ആപ്പിൾ ടോം

 

File

Sports

രഞ്ജി ട്രോഫി: കേരളത്തിന് ഒന്നാമിന്നിങ്സ് ലീഡ്

നാല് വിക്കറ്റ് നേടിയ ഏദൻ ആപ്പിൾ ടോം, മൂന്ന് വിക്കറ്റ് നേടിയ എം.ഡി. നിധീഷ് എന്നിവരാണ് മധ്യ പ്രദേശിന്‍റെ ബാറ്റിങ് തകർച്ചയ്ക്ക് പ്രധാന കാരണക്കാരായത്

Sports Desk

ഇന്ദോർ: മധ്യ പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന് ഒന്നാമിന്നിങ്സ് ലീഡ്. മൂന്നാം ദിവസം ആദിഥേയരെ 192 റൺസിന് എറിഞ്ഞിട്ട കേരളം 89 റൺസിന്‍റെ ലീഡാണ് നേടിയത്.

ആറ് വിക്കറ്റിന് 155 റൺസ് എന്ന നിലയിൽ ഒന്നാമിന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച മധ്യ പ്രദേശിന് 37 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ ഏദൻ ആപ്പിൾ ടോം, മൂന്ന് വിക്കറ്റ് നേടിയ എം.ഡി. നിധീഷ് എന്നിവരാണ് മധ്യ പ്രദേശിന്‍റെ ബാറ്റിങ് തകർച്ചയ്ക്ക് പ്രധാന കാരണക്കാരായത്.

അഭിജിത് പ്രവീൺ, ശ്രീഹരി എസ്. നായർ, ബാബാ അപരാജിത് എന്നിവർക്ക് ഓരോ വിക്കറ്റ്. 67 റൺസെടുത്ത സാരാംശ് ജയിൻ ആണ് മധ്യ പ്രദേശിന്‍റെ ടോപ് സ്കോറർ.

ശബരിമല തീർത്ഥാടന കാലം അവതാളത്തിലാക്കി; സർക്കാരിനെതിരേ വി.ഡി സതീശൻ

കാത്തിരിപ്പിന് വിട; ക‍്യാംപ് നൗവിൽ കളിക്കാനൊരുങ്ങി ബാഴ്സ

യൂറോപ്യൻ വിപണിയും ഓസ്ട്രേലിയയും കീഴടക്കാൻ ഇന്ത്യൻ ചെമ്മീൻ

സീറ്റ് നൽകാതെ ചതിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി മഹിളാ കോൺഗ്രസ് പ്രവർത്തക

ഡോക്റ്റർമാർ ഉൾപ്പെടുന്ന 10 അംഗ സംഘം, എല്ലാവരും ജെയ്ഷെ അംഗങ്ങൾ; ചെങ്കോട്ട സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്