കേരള താരം രോഹൻ കുന്നുമ്മൽ പരിശീലനത്തിൽ.

 
Sports

രഞ്ജി ട്രോഫിയിൽ കേരളത്തിനു നിർണായക മത്സരം

മത്സരം തിരുവനന്തപുരത്ത്, എതിരാളികൾ സൗരാഷ്ട്ര

Thiruvananthapuram Bureau

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ കേരളം സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ 9.30ന് മത്സരം ആരംഭിക്കും. കർണാടകയോട് ഇന്നിങ്സ് തോൽവി വഴങ്ങിയതിന്‍റെ ക്ഷീണത്തിലുള്ള കേരളത്തെ സംബന്ധിച്ച് ഈ കളി നിർണയകമാണ്. മൂന്നു മത്സരങ്ങളിൽ രണ്ടു പോയിന്‍റ് മാത്രമാണു കേരളത്തിനുള്ളത്. മൂന്നു സമനിലകൾ സമ്പാദിച്ച സൗരാഷ്ട്രയ്ക്ക് അഞ്ച് പോയിന്‍റ്.

സൗരാഷ്ട്രയ്ക്കെതിരേ കളിക്കുന്ന കേരള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സി. കെ. നായിഡു ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ച വരുൺ നായനാർ, ആകർഷ് എ. കൃഷ്ണമൂർത്തി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. കെസിഎല്ലിൽ അടക്കം മിന്നിയ സിബിൻ പി. ഗിരീഷും പുതുതായി ടീമിലെത്തി. മറുവശത്ത് മുൻ ഇന്ത്യൻ താരം ജയ്ദേവ് ഉനദ്കട്ടിന്‍റെ നേതൃത്വത്തിലാണ് സൗരാഷ്ട്ര കളത്തിലെത്തുക.

കേരള ടീം: മുഹമ്മദ് അസറുദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്, രോഹൻ എസ്. കുന്നുമ്മൽ, കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാൻ, സച്ചിൻ ബേബി, ആകർഷ് എ. കൃഷ്ണമൂർത്തി, വരുൺ നായനാർ, അഭിഷേക് പി. നായർ, സച്ചിൻ സുരേഷ്, അങ്കിത് ശർമ, എം.യു. ഹരികൃഷ്ണൻ, എം.ഡി.നിധീഷ്, എൻ.പി. ബേസിൽ, ഏദൻ ആപ്പിൾ ടോം, സിബിൻ പി. ഗിരീഷ്.

എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച മുതൽ

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

'രണ്ടെണ്ണം വീശി' ട്രെയ്നിൽ കയറിയാൽ പിടിവീഴും

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക്

റേഷൻ കാർഡ് തരം മാറ്റാൻ അപേക്ഷിക്കാം