രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈക്കെതിരേ വിദർഭ ബാറ്റർ ധ്രുവ് ഷോരെയുടെ ഷോട്ട് 
Sports

രഞ്ജി ട്രോഫി സെമി ഫൈനൽ: മുംബൈക്കെതിരേ വിദർഭയ്ക്ക് മികച്ച തുടക്കം

ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിദർഭ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിൽ.

VK SANJU

നാഗ്പുർ: രഞ്ടി ട്രോഫി സെമി ഫൈനലിൽ മുംബൈക്കെതിരേ വിദർഭ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിൽ ആദ്യ ദിവസം കളി അവസാനിപ്പിച്ചു. ധ്രുവ് ഷോരെയും (74) ഡാനിഷ് മലേവറും (79) നേടിയ അർധ സെഞ്ചുറികളാണ് വിദർഭ ഇന്നിങ്സിനു കരുത്ത് പകർന്നത്.

നേരത്തെ, ടോസ് നേടിയ വിദർഭ ക്യാപ്റ്റൻ അക്ഷയ് വഡ്കർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുൺ നായർ 45 റൺസെടുത്ത് പുറത്തായി. യാഷ് റാത്തോഡ് (47*), അക്ഷയ് വഡ്കർ (13*) എന്നിവരാണ് ക്രീസിൽ.

മുംബൈക്കു വേണ്ടി ശിവം ദുബെയും ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുൻ ഇന്ത്യൻ താരം ശാർദൂൽ ഠാക്കൂർ തുടങ്ങിയവർ ഉൾപ്പെട്ട ശക്തമായ ടീമാണ് മുംബൈയുടേത്.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം