.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമില്‍ ഇപ്പോള്‍ സ്നേഹവും ആത്മാര്‍ഥ സൗഹൃദവുമില്ലെന്ന് ലോക ഒന്നാം നമ്പര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ തുറന്നു പറച്ചില്. സമീപകാലത്ത് ടീം ഇന്ത്യയില്‍ ഉടലെടുത്ത പ്രശ്നങ്ങളെക്കുറിച്ച് വളരെ രൂക്ഷമായാണ് അശ്വിന് പ്രതികരിച്ചിരിക്കുന്നത്. ഒരു കാലത്ത് ടീം അംഗങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍ ഇന്നവര്‍ വെറും സഹതാരങ്ങള്‍ മാത്രമാണെന്ന് അശ്വിന് ചൂണ്ടിക്കാട്ടി. ലോക ടെസ്റ്റ് ചാംപ്യന്ഷ് ഫൈനലില്‍ ലോകത്തെ ഒന്നാം നമ്പര്‍ ബൗളറായിരുന്നിട്ടും അശ്വിനെ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
''എല്ലാവരും സഹപ്രവര്ത്തകരാകുന്ന കാലഘട്ടമാണിത്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍, അവര്‍ വെറും സഹപ്രവര്‍ത്തകരാണ്. ഇവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. - അശ്വിന് പറഞ്ഞു. സഹപ്രവര്‍ത്തകരാകുമ്പോള്‍ അവരെ മറികടന്ന് മുന്നേറാനാകും ഓരോരുത്തരുടെയും ശ്രമം. മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല.'' - അശ്വിന് പറഞ്ഞു. ഇന്ത്യയുടെ ഡ്രസ്സിങ് റൂമില്‍ ഇപ്പോള്‍ സൗഹൃദം എന്നൊന്ന് ഇല്ല. ഓരോ സ്ഥാനത്തിനായും ടീമിനുള്ളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബത്തെ കൂടാതെ സൂഹൃത്തുക്കളുടെ പിന്തുണയും താരങ്ങള്‍ക്ക് ആവശ്യമാണ്.
അതിവിടെ ഉണ്ടാകുന്നില്ല. താരങ്ങള്‍ പരസ്പരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതാണ് ടീമിന് നല്ലത്. എന്നാല്‍, അങ്ങനെയൊന്നും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ സംഭവിക്കുന്നില്ല. ഇപ്പോള്‍ ഓരോരുത്തരും ഒറ്റയ്ക്കുള്ള യാത്രയിലാണ്. ""വാസ്തവത്തില്‍, കാര്യങ്ങള്‍ പരസ്പരം പങ്കുവച്ചാല്‍ ക്രിക്കറ്റ് കൂടുതല്‍ മെച്ചപ്പെടും. മറ്റൊരാളുടെ ടെക്നിക്കുകള്‍ ഉള്‍പ്പെടെ മനസിലാക്കിയാല്‍ നമ്മള് കൂടുതല്‍ മെച്ചപ്പെടും. - അശ്വിന് കൂട്ടിച്ചേര്‍ത്തു.
ഈ സീസണിലെ ബോര്‍ഡര്‍ - ഗാവസ്ക്കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ അശ്വിനായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ഓവലില്‍ നടന്ന ഫൈനലില്‍ അവസരം ലഭിച്ചില്ല. ഓവലില്‍ നടന്ന ഫൈനലില്‍ പേസര്‍ ഉമേഷ് യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതോടയാണ് അശ്വിനു സ്ഥാനം നഷ്ടമായത്.
ഈ തീരുമാനത്തിന്റെ പേരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പരിശീലകന് രാഹുല്‍ ദ്രാവിഡിനും ഏറെ വിമര്‍ശനം നേരിടേണ്ടി വന്നു. ഫൈനലില്‍ ഓസീസിനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു.
92 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 474 വിക്കറ്റുകളുമായി ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് അശ്വിനാണ്.