.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

ഹർഭജനെ പിന്നിലാക്കി അശ്വിൻ

ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ അ​ഞ്ചു​വി​ക്ക​റ്റെ​ടു​ത്ത അ​ശ്വി​ന്‍ ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ അ​ത് ഏ​ഴാ​ക്കി ഉ​യ​ര്‍ത്തി

MV Desk

ഡൊ​മി​നി​ക്ക: ഇ​തി​ഹാ​സ താ​ര​ങ്ങ​ളു​ടെ ശ്രേ​ണി​യി​ല്‍ താ​നു​മു​ണ്ടെ​ന്ന് ഒ​രി​ക്ക​ല്‍ക്കൂ​ടി ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​യു​ടെ ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റ് വി​ജ​യ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത് അ​ശ്വി​ന്‍റെ മി​ന്നു​ന്ന പ്ര​ക​ട​നം. ആ​ദ്യ ടെ​സ്റ്റി​ല്‍ ര​ണ്ട് ഇ​ന്നി​ങ്സു​ക​ളി​ല്‍ നി​ന്നു​മാ​യി താ​രം 12 വി​ക്ക​റ്റാ​ണ് വീ​ഴ്ത്തി​യ​ത്.

ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ അ​ഞ്ചു​വി​ക്ക​റ്റെ​ടു​ത്ത അ​ശ്വി​ന്‍ ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ അ​ത് ഏ​ഴാ​ക്കി ഉ​യ​ര്‍ത്തി. ഇ​തോ​ടെ അ​ശ്വി​ന്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റെ​ടു​ത്ത ര​ണ്ടാ​മ​ത്തെ ബൗ​ള​ര്‍ എ​ന്ന അ​ത്യ​പൂ​ര്‍വ​മാ​യ റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി. അ​ശ്വി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ല​വി​ല്‍ 709 വി​ക്ക​റ്റു​ക​ളാ​ണു​ള്ള​ത്. വെ​റും 271 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് അ​ശ്വി​ന്‍ ഇ​ത്ര​യും വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

ഹ​ര്‍ഭ​ജ​ന്‍ സി​ങ്ങി​ന്‍റെ പേ​രി​ലു​ള്ള റെ​ക്കോ​ഡാ​ണ് (707) അ​ശ്വി​ന്‍ ത​ക​ര്‍ത്ത​ത്. ഇ​ത്ര​യും വി​ക്ക​റ്റു​ക​ളെ​ടു​ക്കാ​ന്‍ ഹ​ര്‍ഭ​ജ​ന് 365 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കേ​ണ്ടി​വ​ന്നു. 25.67 ആ​ണ് അ​ശ്വി​ന്‍റെ ബൗ​ളി​ങ് ആ​വ​റേ​ജ്. 34 ത​വ​ണ അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ താ​രം പ​ത്ത് വി​ക്ക​റ്റ് നേ​ട്ടം എ​ട്ട് ത​വ​ണ സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബൗ​ള​ര്‍ അ​നി​ല്‍ കും​ബ്ലെ​യാ​ണ്. കും​ബ്ലെ 401 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 953 വി​ക്ക​റ്റു​ക​ളാ​ണ് വീ​ഴ്ത്തി​യ​ത്. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ 10 വി​ക്ക​റ്റ് നേ​ടി​യ​തോ​ടെ അ​നി​ല്‍ കും​ബ്ലൈ​യു​ടെ പേ​രി​ലു​ള്ള ഏ​റ്റ​വു​മ​ധി​കം പ​ത്തു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ താ​ര​മെ​ന്ന റെ​ക്കോ​ഡി​നൊ​പ്പം അ​ശ്വി​നെ​ത്തി. ഇ​രു​വ​രും എ​ട്ടു​ത​വ​ണ വീ​തം 10 വി​ക്ക​റ്റ് വീ​ഴ്ത്തി. ഹ​ര്‍ഭ​ജ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ അ​ഞ്ചെ​ണ്ണ​മാ​ണു​ള്ള​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ഏ​ഴു ത​വ​ണ​യും ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ന്‍ഡ്, വെ​സ്റ്റ് ഇ​ന്‍ഡീ​സ്, എ​ന്നീ ടീ​മു​ക​ള്‍ക്കെ​തി​രേ ആ​റ് ത​വ​ണ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ അ​ഞ്ചു ത​വ​ണ​യും ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ മൂ​ന്നു ത​വ​ണ​യും ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഒ​രു ത​വ​ണ​യും അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ടം അ​ശ്വി​ന്‍ കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ