രവീന്ദ്ര ജഡേജ 
Sports

ജഡേജയും ടി20യിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് നേട്ടത്തിനു പിന്നാലെ ട്വന്‍റി20 ഫോർമാറ്റിൽ നിന്നു വിരമിക്കുന്ന മൂന്നാമത്തെ മുതിർന്ന താരമായി രവീന്ദ്ര ജഡേജ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് നേട്ടത്തിനു പിന്നാലെ ട്വന്‍റി20 ഫോർമാറ്റിൽ നിന്നു വിരമിക്കുന്ന മൂന്നാമത്തെ മുതിർന്ന താരമായി രവീന്ദ്ര ജഡേജ. വിരാട് കോലിയും രോഹിത് ശർമയും ഇന്ത്യയുടെ കിരീട നേട്ടത്തിനു പിന്നാലെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ, തൊട്ടടുത്ത ദിവസമാണ് ജഡേജ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് താൻ അന്താരാഷ്‌ട്ര ട്വന്‍റി20 മത്സരങ്ങളിൽ നിന്നു വിരമിക്കുന്നതെന്ന് ജഡേജ വ്യക്തമാക്കി. രാജ്യത്തിനു വേണ്ടി തനിക്കു സാധിക്കുന്നതിന്‍റെ പരമാവധി നൽകിയിട്ടുണ്ട്. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ അതു തുടരുമെന്നും ജഡേജ പറഞ്ഞു.

ലോകകപ്പ് നേട്ടം സ്വപ്ന സാക്ഷാത്കാരമാണ്. അന്താരാഷ്‌ട്ര ടി20 കരിയറിൽ ഇതിനപ്പുറം ഒന്നും നേടാനില്ലെന്നും ജഡേജ കൂട്ടിച്ചേർത്തു.

മുപ്പത്തഞ്ചുകാരനായ ജഡേജ ഇന്ത്യക്കു വേണ്ടി 74 ട്വന്‍റി20 മത്സരങ്ങൾ കളിച്ചു. 515 റൺസും 54 വിക്കറ്റും നേടിയിട്ടുണ്ട്.

ബലാത്സംഗ കേസ്; റാപ്പർ വേടൻ അറസ്റ്റിൽ

ജില്ലാ കലക്റ്ററുടെ റിപ്പോർട്ട് ലഭിക്കട്ടെ; പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി

ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു; ഹർജി സമർപ്പിച്ച് അഭിഷേക് ബച്ചൻ

ഉറ്റ സുഹൃത്ത് മോദിയുമായി സംസാരിക്കുമെന്ന് ട്രംപ്; കാത്തിരിക്കുന്നുവെന്ന് മോദി