ശുഭ്മൻ ഗിൽ

 
Sports

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ

ക‍്യാപ്റ്റനെന്ന നിലയ്ക്ക് ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററാണ് ഗിൽ

ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയതോടെ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ തേടിയെത്തിയത് നിരവധി റെക്കോഡുകൾ. സച്ചിൻ ടെൻഡുൽക്കർ, വീരേന്ദർ സേവാഗ്, ക്രിസ് ഗെയ്ൽ, രോഹിത് ശർമ എന്നിവർക്കു ശേഷം ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട സെഞ്ചുറി തികയ്ക്കുന്ന താരമായി മാറി ഗിൽ. 30 വയസ് പൂർത്തിയാവുന്നതിനു മുമ്പേ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്ററുമാണ്.

ക‍്യാപ്റ്റനെന്ന നിലയ്ക്ക് ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററും ഗില്ലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത‍്യൻ ക‍്യാപ്റ്റന്‍റെ ഏറ്റവും ഉയർന്ന സ്കോറാണ് ഗിൽ എഡ്ജ്ബാസ്റ്റണിൽ സ്വന്തമാക്കിയത്. 387 പന്തിൽ നിന്നു 30 ബൗണ്ടറികളും മൂന്ന് സിക്സ്റുകളും അടക്കം 269 റൺസ് അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ ഇരട്ട സെഞ്ചുറി.

ഇതോടെ 2019ൽ ദക്ഷിണാഫ്രിക്കക്കെതിരേ വിരാട് കോലി നേടിയ 254 റൺസ് നേട്ടം ഗിൽ മറികടന്നു. ഇരട്ട സെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ടിൽ ഒരു ഇന്ത‍്യൻ ബാറ്റർ സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന നേട്ടവും ഗിൽ സ്വന്തം പേരിലേക്ക് ചേർത്തു. മുൻപ് സുനിൽ ഗവാസ്കറും, രാഹുൽ ദ്രാവിഡുമാണ് ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ചുറി നേടിയ ഇന്ത‍്യൻ താരങ്ങൾ. രാഹുൽ ദ്രാവിഡ് 2002ൽ 217 റൺസും സുനിൽ ഗവാസ്കർ 1979ൽ 221 റൺസും നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്‍റെ ഉയർന്ന സ്കോർ എന്ന മുഹമ്മദ് അസറുദ്ദീന്‍റെ (179) റെക്കോഡും ഗിൽ മറികടന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു