Sports

ആ ​ബാ​റ്റ് എ​ന്‍റേ​ത്: നി​തീ​ഷ് റാ​ണ

അ​ത് എ​ന്‍റെ മാ​ച്ച് ബാ​റ്റ് ആ​യി​രു​ന്നു, അ​തി​ല്‍ ഞാ​ന്‍ ചി​ല മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​രു​ന്നു. സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി​യി​ലും അ​തു​മാ​യി ഞാ​ന്‍ ക​ളി​ച്ചി​ട്ടു​ണ്ട്

MV Desk

കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് അ​വി​ശ്വ​സ​നീ​യ വി​ജ​യം സ​മ്മാ​നി​ച്ച ഇ​ന്നി​ങ്സ് കാ​ഴ്ച​വ​ച്ച റി​ങ്കു സി​ങ് ഉ​പ​യോ​ഗി​ച്ച ബാ​റ്റ് ത​ന്‍റേ​തെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ​ഹ​താ​രം നി​തീ​ഷ് റാ​ണ. റി​ങ്കു​വി​ന് ബാ​റ്റ് ന​ല്‍കാ​ന്‍ ത​നി​ക്ക് മ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും റി​ങ്കു അ​ത് തി​ര​ഞ്ഞെ​ടു​ത്ത​തോ​ടെ ത​നി​ക്ക് മ​ന​സി​ല്ലാ മ​ന​സോ​ടെ ബാ​റ്റ് ന​ല്‍കേ​ണ്ടി​വ​ന്നു​വെ​ന്ന് നി​തീ​ഷ് പ​റ​ഞ്ഞു.

അ​ത് എ​ന്‍റെ മാ​ച്ച് ബാ​റ്റ് ആ​യി​രു​ന്നു, അ​തി​ല്‍ ഞാ​ന്‍ ചി​ല മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​രു​ന്നു. സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി​യി​ലും അ​തു​മാ​യി ഞാ​ന്‍ ക​ളി​ച്ചി​ട്ടു​ണ്ട്. റി​ങ്കു അ​ത് ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ച​തി​നാ​ല്‍ ഞാ​ന്‍ ഇ​ന്ന് എ​ന്‍റെ ബാ​റ്റ് മാ​റ്റി. അ​ത് അ​വ​നു കൊ​ടു​ക്കാ​ന്‍ മ​ന​സ്സി​ല്ലെ​ങ്കി​ലും കൊ​ടു​ക്കേ​ണ്ടി​വ​ന്നു. എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു അ​വ​ന്‍ ഈ ​ബാ​റ്റ് തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന്. കാ​ര​ണം അ​തി​ന്‍റെ പി​ക്ക​പ്പ് വ​ള​രെ ന​ല്ല​താ​ണ്. ഇ​പ്പോ​ള്‍ അ​ത് അ​വ​ന്‍റേ​താ​ണെ​ന്നും നി​തീ​ഷ് കെ​കെ​ആ​റി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ട് പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു.

റി​ങ്കു​വും നി​തീ​ഷും 2018 മു​ത​ല്‍ കെ​കെ​ആ​ര്‍ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​ണ്. 2022 ലെ ​മെ​ഗാ ലേ​ല​ത്തി​ല്‍ ഇ​രു​വ​രും ഫ്രാ​ഞ്ചൈ​സി​യു​മാ​യി വീ​ണ്ടും ഒ​പ്പു​വ​ച്ചു. 2022 സീ​സ​ണി​ന് മു​ന്‍പും റി​ങ്കു കെ​കെ​ആ​റി​ല്‍ ക​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​സ​ര​ങ്ങ​ള്‍ മു​ത​ലെ​ടു​ക്കാ​നാ​യി​ല്ല. കൂ​ടാ​തെ പ​രി​ക്കും താ​ര​ത്തി​ന് വി​ന​യാ​യി. ആ​ദ്യ ത​വ​ണ 80 ല​ക്ഷം രൂ​പ​യ്ക്കാ​ണ് റി​ങ്കു കെ​കെ​ആ​റി​ല്‍ എ​ത്തി​യ​തെ​ങ്കി​ല്‍ പി​ന്നീ​ട് 55 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ഫ​ലം.

ഗാബയിൽ മഴയും ഇടിമിന്നലും, മത്സരം ഉപേക്ഷിച്ചു; ഇന്ത‍്യക്ക് പരമ്പര

വോട്ട് ചോരി: തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, 15 ലക്ഷം ഒപ്പ് ശേഖരിക്കാൻ കോൺഗ്രസ്

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്; അഞ്ച് ദിവസം നേരിയ മഴ

കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു

സൗരാഷ്ട്രയെ 160ന് എറിഞ്ഞിട്ട് കേരളം; നിധീഷിന് 6 വിക്കറ്റ്