റയാൻ ടെൻ ഡോഷെയ്റ്റ്

 
Sports

റയാൻ ടെൻ ഡോഷെയ്റ്റ് ഇന്ത‍്യൻ ടീമിന്‍റെ സഹപരിശീലക സ്ഥാനം ഒഴിഞ്ഞേക്കും

വ‍്യക്തിപരമായ കാരണങ്ങളാലാണ് ടെൻ ഡോഷെയ്റ്റ് സ്ഥാനം ഒഴിയുന്നതെന്നാണ് വിവരം

Aswin AM

ന‍്യൂഡൽഹി: ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സഹ പരിശീലക സ്ഥാനം മുൻ നെതർലൻഡ് താരം റയാൻ ടെൻ ഡോഷെയ്റ്റ് ഉപേക്ഷിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സ്ഥാനം ഒഴിയുന്നുവെന്ന് ടെൻ ഡോഷെയ്റ്റ് ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറും ബിസിസിഐയും ചേർന്ന് ഇക്കാര‍്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കും.

വ‍്യക്തിപരമായ കാരണങ്ങളാലാണ് ടെൻ ഡോഷെയ്റ്റ് സ്ഥാനം ഒഴിയുന്നതെന്നാണ് വിവരം. 2024ൽ ഇന്ത‍്യൻ ടീമിന്‍റെ മുഖ‍്യപരിശീലകനായി ഗൗതം ഗംഭീർ ചുമതലയേറ്റതിനു പിന്നാലെയായിരുന്നു ടെൻ ഡോഷെയ്റ്റ് ഇന്ത‍്യൻ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായത്.

ബിസിസിഐയുമായി അദ്ദേഹത്തിനുണ്ടായിരുന്ന പ്രാരംഭ കരാർ ജൂലൈ 14ന് അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവസാനിക്കുന്നതോടെ ടെൻ ഡോഷെയ്റ്റ് പടിയിറങ്ങുമെന്നാണ് സൂചന. കുടുംബത്തോടൊപ്പം സമയം ചിലവിടാൻ ആഗ്രഹിക്കുന്നുവെന്നും അതാണ് ഇത്തരത്തിലൊരു തീരുമാനത്തിനു പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"

സിന്ധു നദീജല കരാർ: തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ, ആർബിട്രേഷൻ കോടതിയുടെ ഉത്തരവ് തള്ളി

ഇത്തവണ കറന്‍റ് ബില്ല് കൂടും: സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണു പരുക്കേറ്റ രോഗി മരിച്ചു