പരിപാടിയിൽ നിന്ന്

 
Sports

മുഖ‍്യമന്ത്രിക്കും കൊടുക്കൂ, ഗ്ലാസ് നീട്ടി സഞ്ജു; സോഷ‍്യൽ മീഡിയയിൽ കൈയടി

മുഖ‍്യമന്ത്രിക്കൊപ്പമായിരുന്നു വേദിയിൽ സഞ്ജു ഇരുന്നത്

Aswin AM

തിരുവനന്തപുരം: ഇത്തവണത്തെ ടി20 ലോകകപ്പിലെ തീപ്പൊരി പ്രകടനം കാഴ്ചവച്ചതിന് മലയാളി താരം സഞ്ജു സാംസണിനെ കഴിഞ്ഞ ദിവസം മുഖ‍്യമന്ത്രി പിണറായി വിജയൻ ഗോൾഡൻ ബാറ്റ് നൽകി ആദരിച്ചിരുന്നു. എന്നാൽ, ആദരിക്കൽ വേദിയിലെ സഞ്ജുവിന്‍റെ പെരുമാറ്റമാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ ചർച്ചാ വിഷയം.

മുഖ‍്യമന്ത്രിക്കൊപ്പമായിരുന്നു വേദിയിൽ സഞ്ജു ഇരുന്നത്. പരിപാടി ആരംഭിച്ച് അൽപ്പ സമയത്തിനു ശേഷം സഞ്ജുവിന് കുടിക്കാൻ ശീതള പാനിയം നൽകി. ശീതളപാനിയവുമായി എത്തിയ യുവതിയോട് മുഖ‍്യമന്ത്രിക്കും കൊടുക്കാൻ സഞ്ജു ആവശ‍്യപ്പെട്ടു. ഇതേത്തുടർന്ന് യുവതി മുഖ‍്യമന്ത്രിയോട് ചോദിച്ചെങ്കിലും വേണ്ടെന്നായിരുന്നു പ്രതികരണം.

ശേഷം സഞ്ജു മുഖ‍്യമന്ത്രിക്ക് നേരെ ഗ്ലാസ് നീട്ടി. ചിരിച്ചുകൊണ്ട് വേണ്ടെന്നും സഞ്ജുവിനോട് തന്നെ കുടിക്കാൻ പറയുകയും ചെയ്തു. ഇതിന്‍റെ വിഡിയോ ദൃശൃങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതോടെ സഞ്ജുവിന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

മുതിർന്നവരോട് സഞ്ജുവിനുള്ള ബഹുമാനമാണിതെന്നാണ് സോഷ‍്യൽ മീഡിയയിലെ ചില കമന്‍റുകൾ. എന്നാൽ, മുഖ‍്യമന്ത്രിക്കെതിരേയും ചില കമന്‍റുകൾ കാണാം. കറുപ്പ് വസ്ത്രം ധരിച്ചെന്ന് പറഞ്ഞ് സഞ്ജുവിനെ ജയിലിൽ ഇടുമോ, സഞ്ജുവിന് സർബത്ത് കൊടുത്തു ചെലവ് 5 ലക്ഷം എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

ബൗളർമാർ എറിഞ്ഞിട്ടു; 159ൽ ഒതുങ്ങി മുംബൈ ഇന്ത‍്യൻസ്

554 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും; കുന്നത്തുനാട്ടിൽ വിജയം ഉറപ്പെന്ന് ശ്രീനിജിൻ

പാണക്കാട് ശിഹാബ് തങ്ങളെ സമൂഹമാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; മൂവാറ്റുപുഴ സ്വദേശിക്കെതിരേ കേസ്

മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ജവാന്മാർക്ക് വീരമൃത‍്യു

പശ്ചിമ ബംഗാളിൽ റീ പോളിങ്ങിനിടെ തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി