.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
"തല കുനിക്കുക, അംഗീകരിക്കുക"; തീനാളങ്ങളിലേക്ക് നോക്കി സഞ്ജു സാംസൺ, കുറിപ്പുമായി ചാരു
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ മോശം പ്രകടനത്തിനു പിന്നാലെ കടുത്ത വിമർശനമാണ് സഞ്ജു സാംസൺ നേരിട്ടു കൊണ്ടിരിക്കുന്നത്. ലോകകപ്പ് ടീമിൽ സഞ്ജുവിന്‍റെ സാധ്യതയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള പ്രകടനമാണ് അവസാന മത്സരത്തിൽ സഞ്ജു കാഴ്ച വച്ചത്.
അതിനിടെ സമൂഹമാധ്യമങ്ങളിൽ വികാരാധീനമായ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് സഞ്ജു സാംസന്‍റെ ഭാര്യ ചാരു. സഞ്ജു തീ നാളങ്ങളിലേക്ക് നോക്കിയിരിക്കുന്ന ചിത്രമാണ് ചാരു പങ്കു വച്ചിരിക്കുന്നത്.
എല്ലാം ചെയ്തു കഴിയുകയും ഉത്തരം മങ്ങിപ്പോകുകയും ചെയ്യുമ്പോൾ നിങ്ങളുടെ തല കുനിക്കുക, ജീവിതം അതേ രീതിയിൽ തുടരട്ടെ. കാരണം ചില സമയങ്ങളിൽ നാമത് വിശദീകരിക്കുകയല്ല, അംഗീകരിക്കുകയാണ് വേണ്ടതെന്നുമാണ് ചാരു കുറിച്ചിരിക്കുന്നത്.
മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ മാത്രമാണ് മോശം പ്രകടനം പുറത്തെടുത്തത്. 6 പന്തുകൾ നേരിട്ട സഞ്ജു 6 റൺസ് നേടി പുറത്തായി. ന‍്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസൻ എറിഞ്ഞ ഗുഡ് ലെങ്ത്ത് ഡെലിവറി മോശം ഷോട്ട് സെലക്ഷൻ മൂലം സഞ്ജു പുറത്താവുകയായിരുന്നു.
സ്വന്തം ഹോം ഗ്രൗണ്ടിൽ പോലും ഫോം വീണ്ടെടുക്കാൻ കഴിയാത്ത സഞ്ജു കാര‍്യവട്ടത്ത് എത്തിയ ജനപ്രവാഹത്തെ നിരാശപ്പെടുത്തി. 46 റൺസ് മാത്രമാണ് ഈ പരമ്പരയിൽ നിന്ന് സഞ്ജു ആകെ നേടിയത്.