മുഹമ്മദ് ഷമി 
Sports

അതെനിക്കിഷ്ടപ്പെട്ടില്ല, അങ്ങനെ ചെയ്യാൻ പാടില്ല: ഷമി

കഠിനാധ്വാനം ചെയ്താൽ ലോകം കാൽക്കീഴിലാകും എന്ന അടിക്കുറിപ്പോടെയാണ് മിച്ചൽ മാർഷ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്

കോൽക്കത്ത: ലോകകപ്പ് നേട്ടത്തിനു ശേഷം ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് ട്രോഫിക്കു മുകളിൽ കാൽ കയറ്റി വച്ച് പോസ് ചെയ്തത് ശരിയായില്ലെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. മാർഷിന്‍റെ പ്രവൃ‌ത്തിയെക്കുറിച്ച് ചൂടേറിയ വാഗ്വാദങ്ങൾ തുടരുന്നതിനിടെയാണ് ഷമിയുടെ അഭിപ്രായപ്രകടനം.

''ഇത് എന്നെയും വല്ലാതെ വേദനിപ്പിച്ചു. എല്ലാ രാജ്യങ്ങളും ഈ ട്രോഫിക്കായി പോരാടുന്നു, എല്ലാവരും ട്രോഫി അവരുടെ തലയില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നു. അയാള്‍ ആ ട്രോഫിയില്‍ കാലു കയറ്റിവെച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ചെയ്യാന്‍ പാടില്ല'', ഷമി നിലപാട് വ്യക്തമാക്കി.

കഠിനാധ്വാനം ചെയ്താൽ ലോകം കാൽക്കീഴിലാകും എന്ന അടിക്കുറിപ്പോടെയാണ് മാർഷ് ലോകകപ്പിനു മുകളിൽ കാൽ ക‍യറ്റിവച്ചിരിക്കുന്ന സ്വന്തം ചിത്രം നേരത്തെ പോസ്റ്റ് ചെയ്തിരുന്നത്.

ലോകകപ്പ് ട്രോഫിയുമായി മിച്ചൽ മാർഷ്.

ആക്സിയം -4 ദൗത്യം: ശുഭാംശു ജൂലൈ 15ന് ഭൂമിയിലെത്തും

മദ്യപിച്ച് പൊതു പരിപാടിയിൽ പങ്കെടുത്തു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വിച്ചുകൾ എങ്ങനെ ഓഫ് ആയി? മൂന്ന് സാധ്യതകൾ നിർണായകം

"നിങ്ങളെന്തിനാ‍ണ് സ്വിച്ച് ഓഫ് ചെയ്തത്?" കോക്പിറ്റിലെ സംഭാഷണം പുറത്ത്

റെക്കോഡ് നിരക്കിൽ സ്വർണം, വെള്ളി വില