ശശി തരൂർ

 
Sports

"ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു": ശശി തരൂർ

ഉത്തരേന്ത‍്യൻ നഗരങ്ങളിൽ പുകമഞ്ഞാണെന്നും എയർ ക്വാളിറ്റി ഇൻഡകസ് ഇവിടെ 411 എത്തിയതായും തരൂർ‌ എക്സിൽ കുറിച്ചു

Aswin AM

തിരുവനന്തപുരം: മൂടൽ മഞ്ഞിനെത്തുടർന്ന് ഇന്ത‍്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ.

ഉത്തരേന്ത‍്യൻ നഗരങ്ങളിൽ പുകമഞ്ഞാണെന്നും എയർ ക്വാളിറ്റി ഇൻഡകസ് ഇവിടെ 411 എത്തിയിരിക്കുന്നുവെന്നും അതിനാൽ അവർക്ക് ഈ മത്സരം തിരുവനന്തപുരത്ത് വച്ച് നടത്താമായിരുന്നുവെന്നും അവിടെ എയർ ക്വാളിറ്റി ഇൻഡക്സ് 68 ആണെന്നും തരൂർ എക്സിൽ കുറിച്ചു.

ഉത്തരേന്ത‍്യൻ നഗരങ്ങളിൽ പുകമഞ്ഞുണ്ടാവുമെന്ന് നേരത്തെ തന്നെ അറിഞ്ഞിട്ടും മത്സരങ്ങൾ കട്ടക്, ധരംശാല, ലഖ്നൗ, അഹമ്മദാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ വേദിയാക്കിയാക്കിയതിനെതിരേ രൂക്ഷ വിമർശനമാണ് ബിസിസിഐക്കെതിരേ ഉയരുന്നത്.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി