Mohammed Siraj File photo
Sports

ഐസിസി റാങ്കിങ്ങിൽ സിറാജ് നമ്പർ വൺ

റ്റയടിക്ക് ആറു സ്ഥാനം കടന്നാണ് സിറാജ് ഏഴാം റാങ്കിൽ നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുന്നത്

ദുബായ്: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ് ഐസിസി ഏകദിന റാങ്കിങ്ങിലെ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

ഏഷ്യ കപ്പിലെ ഗംഭീര പ്രകടനത്തിനു പിന്നാലെ, ഒറ്റയടിക്ക് ആറു സ്ഥാനം കടന്നാണ് സിറാജ് ഏഴാം റാങ്കിൽ നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുന്നത്. ഇതോടെ ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡ് രണ്ടാമതായി.

ഏഷ്യ കപ്പ് ഫൈനലിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടിയ സിറാജ്, ടൂർണമെന്‍റിലാകെ പത്ത് വിക്കറ്റ് നേടിയിരുന്നു. ഈ പ്രകടനത്തിനു മുന്നിൽ ഹേസൽവുഡിനു പുറമേ ട്രെന്‍റ് ബോൾട്ട്, റാഷിദ് ഖാൻ, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ റാങ്കിങ്ങും ഇടിഞ്ഞു.

അഫ്ഗാനിസ്ഥാൻ സ്പിന്നർമാരായ മുജീബ് ഉർ റഹ്മാൻ, റാഷിദ് ഖാൻ എന്നിവരും റാങ്കിങ് മെച്ചപ്പെടുത്തി യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍