.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

വിംബിൾഡണിനു കേരള ടച്ച്; പ്രചാരണത്തിന് ചുണ്ടൻവള്ളത്തിന്‍റെ ചിത്രവും

ടൂര്‍ണമെന്‍റിന്‍റെ ഫേസ് ബുക്ക് പേജ് അടക്കമുളള ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലാണ് ടെന്നീസ് താരങ്ങള്‍ കേരളത്തിന്‍റെ ഹരിതാഭയുടെ പശ്ചാത്തലത്തില്‍ ചുണ്ടന്‍ വള്ളം തുഴയുന്നതിന്‍റെ ഗ്രാഫിക്കല്‍ ചിത്രം

MV Desk

തിരുവനന്തപുരം: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ പ്രചാരണത്തില്‍ ഇടം നേടി കേരളത്തിന്‍റെ ചുണ്ടന്‍ വള്ളങ്ങള്‍. ടൂര്‍ണമെന്‍റിന്‍റെ ഫേസ് ബുക്ക് പേജ് അടക്കമുളള ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലാണ് ടെന്നീസ് താരങ്ങള്‍ കേരളത്തിന്‍റെ ഹരിതാഭയുടെ പശ്ചാത്തലത്തില്‍ ചുണ്ടന്‍ വള്ളം തുഴയുന്നതിന്‍റെ ഗ്രാഫിക്കല്‍ ചിത്രമുള്ളത്.

കേരള ടൂറിസത്തിന്‍റെ സുസ്ഥിര പ്രചാരണത്തിന്‍റെ വിജയമാണ് വിംബിള്‍ഡണില്‍ ഇടം പിടിച്ച ഈ നേട്ടം. കേരളവും ലണ്ടനും കൈകൊടുക്കുന്നതിന്‍റെ ഇമോജിയും റെഡി ഫോര്‍ ദി ആനുവല്‍ ബോട്ട് റേസ്! ഹു വില്‍ ബി ലിഫ്റ്റിംഗ് ദി 2023 വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ് എന്നതുമാണ് വിവരണം.

ചുണ്ടന്‍ വള്ളങ്ങള്‍ വിംബിള്‍ഡണ്‍ പ്രചാരണത്തില്‍ ഇടംപിടിച്ചത് തികച്ചും ആവേശകരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഇതാദ്യമായല്ല അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ പ്രചാരണത്തില്‍ കേരളം ഇടംപിടിക്കുന്നത്. മുമ്പ് ചെല്‍സിയ ഫുട്ബോള്‍ ക്ലബ് ആലപ്പുഴയുടെ കായലോരത്തിന്‍റെ പശ്ചാത്തലത്തിലൂടെ വിര്‍ച്വല്‍ ടൂര്‍ നടത്തിയിരുന്നു.

കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങളുടെ ചാമ്പ്യന്‍സ് ബോട്ട് ലീഗായ സിബിഎല്ലിന് ഇതോടെ അന്താരാഷ്ട്ര പ്രശസ്തിയും കൈവന്നിരിക്കുകയാണ്. വിംബിള്‍ഡണ്‍ ആരംഭിച്ച തിങ്കളാഴ്ച തന്നെയാണ് ചമ്പക്കുളം മൂലം വള്ളം കളിയോടെ ഈ വര്‍ഷത്തെ സിബിഎല്ലടക്കമുള്ള ചുണ്ടന്‍ വള്ളമത്സരങ്ങളുടെ സീസണും ആരംഭിച്ചത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ