സൗരവ് ഗാംഗുലി, രോഹിത് ശർമ

 
Sports

"രോഹിത് ശർമയെ ക‍്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയത് മോശം തീരുമാനമാണെന്ന് തോന്നുന്നില്ല": സൗരവ് ഗാംഗുലി

40 വയസ് വരെ രോഹിത് ക്രിക്കറ്റിൽ തുടരുമെന്ന് പറയാൻ സാധിക്കില്ലെന്നും ഗാംഗുലി പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: രോഹിത് ശർമയെ ഇന്ത‍്യൻ ഏകദിന ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കിയതിനെ പിന്തുണച്ച് മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ സൗരവ് ഗാംഗുലി. രോഹിത്തിനെ ക‍്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയതിൽ കുഴപ്പമൊന്നുമില്ലെന്നാണ് ഗാംഗുലി പറയുന്നത്.

"കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ രോഹിത് ടി20 ലോകകപ്പും ചാംപ‍്യൻസ് ട്രോഫിയും നേടി തന്നു. എന്നാൽ 2027ൽ അദ്ദേഹത്തിന് 40 വയസാകും. സ്പോർട്സിൽ അത് വലിയൊരു പ്രായമാണ്. ഏറെകാലം അദ്ദേഹം ഇന്ത‍്യക്കു വേണ്ടി കളിച്ചു.

40 വയസ് വരെ അദ്ദേഹം ക്രിക്കറ്റിൽ തുടരുമെന്ന് പറയാൻ സാധിക്കില്ല. ക‍്യാപ്റ്റൻ സ്ഥാനത്തു നിന്നും രോഹിത്തിനെ മാറ്റിയ തീരുമാനം മോശമാണെന്ന് തോന്നുന്നില്ല. ഇത് എല്ലാ താരങ്ങൾക്കും സംഭവിക്കാം."

ഗാംഗുലി പറഞ്ഞു. രോഹിത്തിനെ ക‍്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയ സെലക്റ്റർമാരുടെ തീരുമാനത്തിന് വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ശുഭ്മൻ ഗില്ലിന് ക‍്യാപ്റ്റനാകാൻ യോഗ‍്യതയില്ലെന്നു വരെ മുൻ താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.

"ഇതിവിടെ തീരില്ല"; ഷാഫിക്ക് പരുക്കേറ്റതിനു പിന്നാലെ മുന്നറിയിപ്പുമായി ടി.സിദ്ദിഖ് ‌

റാലിക്കിടെ ലാത്തിച്ചാർജ്: എംഎൽഎ ഷാഫി പറമ്പിലിന് പരുക്ക്

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യൻ മിസൈലുകൾ

പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർഥി മുങ്ങിമരിച്ചു

"സമാധാനത്തേക്കാൾ സ്ഥാനം രാഷ്ട്രീയത്തിന് നൽകി"; വിമർശിച്ച് വൈറ്റ് ഹൗസ്