മത്സരത്തിൽ നിന്ന്

 
Sports

ലോകകപ്പിൽ തോൽവി അറിയാതെ ദക്ഷിണാഫ്രിക്ക; സിംബാബ്‌വെയ്ക്കെതിരേയും ജയം

നിശ്ചിത 20 ഓവറിൽ സിംബാബ്‌വെ ഉയർത്തിയ 154 റൺസ് വിജയലക്ഷ‍്യം 17.5 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു

Aswin AM

ന‍്യൂഡൽഹി: സിംബാബ്‌വെയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ദ‍ക്ഷിണാഫ്രിക്കയ്ക്ക് ജയം. നിശ്ചിത 20 ഓവറിൽ സിംബാബ്‌വെ ഉയർത്തിയ 154 റൺസ് വിജയലക്ഷ‍്യം 17.5 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇതുവരെ ദക്ഷിണാഫ്രിക്ക പരാജയം അറിഞ്ഞിട്ടില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ നാലു മത്സരങ്ങളും സൂപ്പർ 8ൽ മൂന്നു മത്സരങ്ങളും ദക്ഷിണാഫ്രിക്ക വിജയം നേടി. 18 പന്തിൽ 2 ബൗണ്ടറിയും 4 സിക്സും അടക്കം 42 റൺസ് അടിച്ചെടുത്ത ഡിവാൾഡ് ബ്രെവിസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ബ്രെവിസിനു പുറമെ റ‍യാൻ റിക്കിൾടൺ‌ 22 പന്തിൽ 31 റൺസും ജോർജ് ലിൻഡെ 21 പന്തിൽ 30 റൺസും അടിച്ചെടുത്ത് മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ക‍്യാപ്റ്റൻ എയ്ഡൻ മാർക്രം (4), ക്വന്‍റൻ ഡി കോക്ക് (0) എന്നിവർക്ക് തിളങ്ങാനായില്ല. ഡേവിഡ് മില്ലർ 16 പന്തിൽ 22 റൺസും ട്രിസ്റ്റൻ സ്റ്റബ്സ് 24 പന്തിൽ 21 റൺസും നേടി. സിംബാബ്‌വെയ്ക്കു വേണ്ടി ക‍്യാപ്റ്റൻ സിക്കന്ദർ റാസ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്ലെസിങ് മുസരബാനി, ബ്രാഡ് ഇവാൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത സിംബാബ്‌വെ സിക്കന്ദർ റാസ (43 പന്തിൽ 73) പുറത്തെടുത്ത വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവിലാണ് ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ 153 റൺസ് അടിച്ചെടുത്തത്. റാസയ്ക്കു പുറമെ ക്ലൈവ് മദാന്തെ (26) മാത്രമാണ് സിംബാബ്‌വെൻ നിരയിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചത്. ബ്രെയാൻ ബെന്നറ്റ് (15) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി.

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

ഇന്ത‍്യൻ ബൗളർമാരെ തല്ലിതകർത്ത് കരീബിയൻ സംഘം; 196 റൺസ് വിജയലക്ഷ‍്യം

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ