വിദ്വത് കവരപ്പ. ഫയൽ ചിത്രം
Sports

ദുലീപ് ട്രോഫി: ദക്ഷിണ മേഖലയ്ക്ക് മുൻതൂക്കം

പൂജാരയും സൂര്യകുമാറും സർഫറാസും നിരാശപ്പെടുത്തി, പൃഥ്വിക്ക് അർധ സെഞ്ചുറി, വിദ്വത് കവരപ്പയ്ക്ക് നാലു വിക്കറ്റ്

ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ പശ്ചിമ മേഖലയ്ക്കെതിരേ ദക്ഷിണ മേഖലയ്ക്ക് മുൻതൂക്കം. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ പശ്ചിമ മേഖല ഏഴു വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലാണ്. ദക്ഷിണ മേഖല നേരത്തെ 213 റൺസിന് ഓൾഔട്ടായിരുന്നു.

63 റൺസെടുത്ത ക്യാപ്റ്റൻ ഹനുമ വിഹാരിയാണ് ദക്ഷിണ മേഖലയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ പശ്ചിമ മേഖലയ്ക്കു വേണ്ടി ഓപ്പണർ പൃഥ്വി ഷാ (65) അർധ സെഞ്ചുറി നേടിയെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ മറ്റാർക്കും സാധിച്ചില്ല.

44 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കർണാടക പേസ് ബൗളർ വിദ്വത് കവരപ്പയുടെ പ്രകടനമാണ് ചേതേശ്വർ പൂജാരയും സൂര്യകുമാർ യാദവും സർഫറാസ് ഖാനും ഉൾപ്പെട്ട പശ്ചിമ മേഖലയുടെ പ്രഗൽഭമായ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. പൂജാര ഒമ്പതും സൂര്യ എട്ടും സർഫറാസ് ഖാൻ റണ്ണൊന്നുമെടുക്കാതെയും പുറത്തായി.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി