M Sreeshankar in action. 
Sports

ഡയമണ്ട് ലീഗിൽ ശ്രീശങ്കറിന് അഞ്ചാം സ്ഥാനം

ആദ്യ റൗണ്ടിൽ നേടിയ ഒന്നാം സ്ഥാനം തുടർന്നുള്ള ശ്രമങ്ങളിൽ നിലനിർത്താൻ സാധിച്ചില്ല

സൂറിച്ച്: ലോങ് ജംപിൽ മത്സരിച്ച മലയാളി താരം എം. ശ്രീശങ്കറിന് അഞ്ചാം സ്ഥാനമാണ് ഡയമണ്ട് ലീഗിന്‍റെ സൂറിച്ച് ലെഗ്ഗിൽ ലഭിച്ചിരിക്കുന്നത്. ബുഡാപെസ്റ്റിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ ഫൈനലിനു യോഗ്യത നേടാൻ സാധിക്കാതെ പോയ ശ്രീശങ്കർ, ഇവിടെ ആദ്യ റൗണ്ട് കഴിയുമ്പോൾ ഒന്നാമതായിരുന്നു. എന്നാൽ, ആദ്യ ശ്രമത്തെക്കാൾ മികച്ച ദൂരം കണ്ടെത്താൻ അടുത്ത റൗണ്ടുകളിൽ സാധിക്കാതെ വന്നതോടെ ടോപ് ത്രീയിൽ നിന്നു പുറത്തായി. മൂന്നാം റൗണ്ടിന്‍റെ അവസാനം വരെ മൂന്നാം സ്ഥാനം നിലനിർത്താൻ സാധിച്ചിരുന്നു. അഞ്ചാം റൗണ്ടിലാണ് അഞ്ചാം സ്ഥാനത്തായത്.

ഒളിംപിക്സിലും ലോക ചാംപ്യൻഷിപ്പിലും സ്വർണം നേടിയ ഗ്രീസിന്‍റെ മിൽറ്റിയാഡിസ് ടെൻറോഗ്ലുവാണ് ഈയിനത്തിൽ ഒന്നാമതെത്തിയത്. ദൂരം, 8.20 മീറ്റർ. 8.41 മീറ്ററാണ് ശ്രീശങ്കറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ദൂരം.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന

വിഷം ഉളളിൽ ചെന്ന് യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

ഫന്‍റാസ്റ്റിക് 4 താരം ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു