ഓസ്ട്രേലിയൻ ഓപ്പണർ മാത്യു ഷോർട്ട് ഔട്ടായി പവലിയനിലേക്കു മടങ്ങുന്നു. 
Sports

ലങ്കക്കാരുടെ കംഗാരു കറി; ഓസ്ട്രേലിയ 107 ഓൾഔട്ട്, ഏകദിന പരമ്പരയിൽ ശ്രീലങ്കൻ വൈറ്റ് വാഷ്

ആദ്യ മത്സരം 49 റൺസിനു ജയിച്ച ലങ്ക, രണ്ടാം മത്സരത്തിൽ 174 റൺസിന്‍റെ ജയമാണ് കുറിച്ചിരിക്കുന്നത്.

VK SANJU

കൊളംബോ: ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ശ്രീലങ്ക 2-0 എന്ന നിലയിൽ തൂത്തുവാരി. ആദ്യ മത്സരം 49 റൺസിനു ജയിച്ച ലങ്ക, രണ്ടാം മത്സരത്തിൽ 174 റൺസിന്‍റെ ജയമാണ് കുറിച്ചിരിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസിന്‍റെ (101) സെഞ്ചുറിയും നിഷാൻ മധുഷ്കയുടെയും (51) ക്യാപ്റ്റൻ ചരിത അസലങ്കയുടെയും (78 നോട്ടൗട്ട്) ചേർന്ന് 281/4 എന്ന മികച്ച സ്കോറിലെത്തിച്ചു. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയൻ ബാറ്റിങ് നിര വെറും 107 റൺസിനു കൂടാരം കയറി.

29 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. സ്മിത്തിനെ കൂടാതെ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് (22), ഓപ്പണർ ട്രാവിസ് ഹെഡ് (18) എന്നിവർ മാത്രമാണ് രണ്ടക്ക സ്കോർ നേടിയത്.

ഓസ്ട്രേലിയയുടെ ആദ്യ മൂന്ന് വിക്കറ്റും പിഴുത ലങ്കൻ പേസ് ബൗളർ അസിത ഫെർണാണ്ടോ തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയാണ് സന്ദർശകർക്കു നൽകിയത്. തുടർന്ന് ദുനിത് വെല്ലലാഗെയുടെ നാല് വിക്കറ്റ് പ്രകടനവും വനിന്ദു ഹസരംഗയുടെ മൂന്ന് വിക്കറ്റ് പ്രകടനവും കൂടിയായപ്പോൾ ഓസ്ട്രേലിയക്ക് ഒന്നു പൊരുതിനോക്കാൻ പോലുമായില്ല.

രണ്ടാം മത്സരത്തിലെ അപരാജിത അർധ സെഞ്ചുറിക്കു മുൻപ് ആദ്യ മത്സരത്തിൽ സെഞ്ചുറിയും നേടിയ ലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്കയാണ് പ്ലെയർ ഓഫ് ദ സീരീസ്.

ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങണ്ട: യുഎസിന്‍റെ തിട്ടൂരം!

ലൈംഗിക പീഡന കേസ്; ഐടി വ‍്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ‍്യം

മുണ്ടകൈ- ചൂരൽമല ടൗൺഷിപ്പ്: നിർമാണം അനിശ്ചിതത്വത്തിൽ, താമസയോഗ‍്യമായത് 40 വീടുകൾ മാത്രം

സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

യുഎസ് ഉപരോധം: ചരക്ക് നീക്കം തടയുമെന്ന് ഇറാൻ