Sports

ഏകദിനത്തിലും ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും

മാർച്ച് പതിനേഴിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്

MV Desk

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് തന്നെ നയിക്കും. അമ്മയുടെ മരണത്തെ തുടർന്നു ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണിത്. ഏകദിനത്തിൽ കമ്മിൻസ് ഉണ്ടാവില്ലെന്നു കോച്ച് ആൻഡ്രൂ മക്ഡൊണാൾഡും വ്യക്തമാക്കി.

മാർച്ച് പതിനേഴിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരം വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കും. പിന്നീട് വിശാഖപട്ടണത്തും ചെന്നൈയിലുമാണു മത്സരങ്ങൾ നടക്കുക.

ഡൽഹിയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കാം; നിയന്ത്രണങ്ങളോട് സുപ്രീംകോടതിയുടെ അനുമതി

ഹിജാബ് വിവാദം; വിദ്യാഭ്യാസ വകുപ്പിനെതിരേ കോടതിയെ സമീപിക്കാൻ സ്കൂൾ അധികൃതർ

ക്വാർട്ടേഴ്സിലേക്ക് കല്ലെറിഞ്ഞെന്ന ആരോപണം; വിദ്യാർഥിയെ മർദിച്ച് വനിതാ പൊലീസ്

ആർഎസ്എസിനെ പ്രതിക്കൂട്ടിലാക്കിയ ആത്മഹത്യ; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കെനിയൻ മുൻ പ്രധാനമന്ത്രി അന്തരിച്ചു